
ത്രിതല പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിച്ച് വേലി പ്രവർത്തനക്ഷമമാക്കണമെന്നും തുടർന്ന് വേലി സംരക്ഷിക്കാൻ സ്ഥിരം സംവിധാനമൊരുക്കി ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും വസ്തുവകകൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കാപ്പിമല, മഞ്ഞപ്പുല്ല്, പൈതൽമല വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പയ്യാവൂർ: മലയോര മേഖലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗശല്യം തടയാൻ ഒരു വർഷം മുമ്പ് ജില്ലാ പഞ്ചായത്തും ആലക്കോട് ഗ്രാമ പഞ്ചായത്തും ചേർന്ന് ആലക്കോട് പഞ്ചായത്ത് പരിധിയിലെ മഞ്ഞപ്പുല്ല് മുതൽ വൈതൽകുണ്ട് വരെ സൗരോർജ തൂക്കു വേലി നിർമിച്ചിരുന്നു. പിന്നീട് യാതൊരു പരിചരണവും ഇല്ലാതെ ഈ വേലിയുടെ പ്രവർത്തനം നിലച്ചതോടെ കാട്ടാനകൾ വേലി കടന്ന് മഞ്ഞപ്പുല്ല് ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലെത്തി. പ്രദേശത്തെ ജനങ്ങൾ ഏറെ ഭീതിയിലാണിപ്പോൾ. കഴിഞ്ഞ വർഷം പുതിയ വേലി നിർമിക്കുന്നതിനുമുമ്പ് ഇവിടെ പഴയ രീതിയിലുള്ള സൗരോർജ വേലി നിലവിലുണ്ടായിരുന്നു. അതിന്റെ ഫെൻസിംഗ് കൺട്രോൾ സിസ്റ്റം പ്രദേശത്തെ ജനങ്ങൾക്ക് പരിശോധിക്കാവുന്ന രീതിയിൽ ജനവാസ മേലയിലെ വഴിയോരത്തായിരുന്നു സ്ഥാപിച്ചിരുന്നത്. അതിനാൽ നാട്ടുകാർ തന്നെ യഥാസമയങ്ങളിൽ പരിശോധിച്ച് വേലി പ്രവർത്തന ക്ഷമമാണോയെന്ന് ഉറപ്പു വരുത്തിയിരുന്നു. പുതുതായി നിർമിച്ച വേലിയുടെ കൺട്രോൾ സിസ്റ്റം വനത്തിനുള്ളിൽ ജനവാസമില്ലാത്ത സ്ഥലത്ത് സ്ഥാപിച്ചതിനാൽ വേലിയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് പ്രദേശവാസികൾക്ക് സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വനത്തിലേയ്ക്ക് കയറണമെങ്കിൽ രൊൾക്ക് 60 രൂപവീതം നൽകി വനം വകുപ്പിൻ്റെ പാസ് വാങ്ങണം. സിസ്റ്റം സ്ഥാപിച്ചിരിയ്ക്കുന്നിടത്ത് എത്തിച്ചേരാൻ കാടിനുള്ളിലൂടെ കിലോമീറ്ററുകൾ നടക്കുകയും വേണം. ഈ അസൗകര്യം ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് പരിശോധിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് സിസ്റ്റം സ്ഥാപിക്കണമെന്ന് നിർമാണ ഘട്ടത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരോടും വികസനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരു ന്നെങ്കിലും അവരത് പരിഗണിക്കാതെ വനത്തിനുള്ളിൽ തന്നെ സ്ഥാപിയ്ക്കുകയാണുണ്ടായത്. ശ്രദ്ധിക്കാനാരുമില്ലാതെ വേലിയുടെ പ്രവർത്തനം നിലച്ചാൽ അറ്റകുറ്റപ്പണിക്കായി വീണ്ടും വൻതുക അനുവദിപ്പിച്ച് അഴിമതിനടത്താൻ കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് വികസന സമിതി ആരോപിച്ചു. ആലക്കോട് പഞ്ചായത്തിലെ ഈ വേലി പ്രവർത്തനരഹിതമായതോടെ ഇതിൻ്റെ തുടർച്ചയായി ഉദയഗിരി പഞ്ചായത്തിൽ നിർമിച്ചിട്ടുള്ള പുതിയ വേലികൊണ്ടും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. ത്രിതല പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിച്ച് വേലി പ്രവർത്തനക്ഷമമാക്കണമെന്നും തുടർന്ന് വേലി സംരക്ഷിക്കാൻ സ്ഥിരം സംവിധാനമൊരുക്കി ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും വസ്തുവകകൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കാപ്പിമല, മഞ്ഞപ്പുല്ല്, പൈതൽമല വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡൻ്റ് റോയി ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്രിസ്റ്റീൻ പുത്തൻപുര, ട്രഷറർ മൈക്കിൾ പൈകട, കമ്മിറ്റി അംഗങ്ങളായ ഷാജി വള്ളിയാംതടത്തിൽ, ജയിംസ് വിറകൊടിയനാൽ, ജോയി കവിയിൽ, ജോസ് ഈറപ്ലാക്കൽ, സെബാസ്റ്റ്യൻ മാന്നാത്ത്, ബേബി പെരുമ്പള്ളിക്കുന്നേൽ, റോജി ഈറ്റയ്ക്കൽ, വിനോയി വെട്ടുകാട്ടിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009