
എള്ളരിഞ്ഞി എഎൽപി സ്കൂൾ പ്രവേശനോത്സവം ശ്രീകണ്ഠപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എള്ളരിഞ്ഞി എഎൽപി സ്കൂൾ പ്രവേശനോത്സവം ശ്രീകണ്ഠപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കെ.ഷൈജു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജമുന രാജേഷ് നവാഗത വിദ്യാർഥികളെ സ്വീകരിച്ചു. നവീകരിച്ച സ്കൂൾ ഹാൾ റിട്ട. അധ്യാപിക പി.ഗീത വിദ്യാലയത്തിന് സമർപ്പിച്ചു. പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ, മാതൃസമിതി വൈസ് പ്രസിഡൻ്റ് സ്മിത വിജീഷ്, പി.രാജേഷ്, എം.സി.ശ്രീജിത്ത്, അനിത മുരളീധരൻ, പി.അഖില,മനുപ്രിയ മനോജ്,സി.വി.ലിൻഷ തുടങ്ങിയവർ സംസാരിച്ചു. എൽഎസ്എസ് ജേതാക്കളായ ശ്രീയ ശ്രീജിത്ത്, കെ.പി.സഞ്ജന, ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥി സി.സി.നിരഞ്ജന, എസ്എസ്എൽസി ഉന്നത വിജയം നേടിയ അരവിന്ദ് വേണു,കെ.സി. അഭയ്ജിത്ത്, കെ.പി.ഊർമിള എന്നിവർക്ക് ഉപഹാരം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009