
ശ്രീകണ്ഠപുരം നഗരസഭ കോടികൾ ചെലവഴിച്ച് റോഡരികിൽ സ്ഥാപിച്ച ഇൻ്റർലോക്കുകൾ കെഎസ്ഇബി കേബിൾ പണിക്കായി പൊളിച്ചിട്ട നിലയിൽ.
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭ കഴിഞ്ഞ വർഷം നഗരസൗന്ദര്യവത്കരണത്തിനായി അഞ്ച് കോടി രൂപ ചെലവഴിച്ച് സംസ്ഥാന ഹൈവേ കടന്നുപോകുന്ന ടൗണിലെ റോഡിന്റെ ഇരുഭാഗങ്ങളും ഇന്റർലോക്ക് ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് നടപ്പാതകളുടെ രണ്ട് വശങ്ങളിലും കൈവരികൾ നിർമിച്ച് ചെടിച്ചട്ടികളും വഴിവിളക്കുകളും സ്ഥാപിച്ചത്. മാസങ്ങൾ കഴിഞ്ഞപ്പോൾ പരിഷ്കരണത്തിൻ്റെ പുതുമ മാറുംമുമ്പേ കെഎസ്ഇബിയുടെ അണ്ടർലൈൻ കേബിൾ പണി തുടങ്ങി. ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽ നിന്ന് കോട്ടൂരേയ്ക്കുള്ള എർത്ത് കേബിൾ ഇടുകയാണിപ്പോൾ. അതി മനോഹരമായി സ്ഥാപിച്ച ഇന്റർ ലോക്കുകൾ ഇളക്കി മാറ്റി പത്തിലധികം സ്ഥലങ്ങളിൽ കുഴികളുണ്ടാക്കിയിരിക്കുകയാണ്. വികസനം വരുന്നത് നല്ലതാണെങ്കിലും അത് നിലനിർത്താൻ അനാസ്ഥ പാടില്ല. പൊളിച്ചിട്ട ഭാഗം പൂർവ സ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയാണ്. ഇക്കാര്യത്തിൽ എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബ് ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോൺസൺ തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മാത്യു വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ജോർജ് പി.അഗസ്റ്റിൻ, റെജി കാര്യാങ്കൽ, വിപിൻ വിൻസെന്റ്, യു.കെ.ബാനു, എ.വി.മനീഷ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009