
ബ്ലാക്ക് ബെൽറ്റ് വിതരണവും,അവാർഡ് ദാനവും,ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസും നാളെ രാവിലെ പതിനൊന്നിന്കുറുമാത്തൂർ പൊക്കുണ്ട് കരാട്ടെ ട്രെയിനിങ് സെന്ററിൽ വെച്ച് നടക്കും.
കുറുമാത്തൂർ :ബ്ലാക്ക് ബെൽറ്റ് വിതരണവും,അവാർഡ് ദാനവും, ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസും നാളെ രാവിലെ പതിനൊന്നിന്കുറുമാത്തൂർ പൊക്കുണ്ട് കരാട്ടെ ട്രെയിനിങ് സെന്ററിൽ വെച്ച് നടക്കും.ജപ്പാൻ ഷോറിൻ ജി റിയ ഷോട്ടോകാൻ ഐജെ കെ എഫ്സ്റ്റൈൽ ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ രാജു മാത്യു അധ്യക്ഷനാവും. കണ്ണൂർ റൂറൽ എ എസ് ഐ യും സിനിമ താരവുമായ ബാബുരാജ് കണ്ണൂർ ഉദ്ഘാടനം നിർവ്വഹിക്കും, സൗത്ത് ഏഷ്യൻ ഐ ജെ കെ എസ് യു ചീഫ് ക്യോഷി കെ പി ബാലൻ മുഖ്യാതിഥിയാവും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം മുതിർന്ന മാധ്യമ പ്രവൃത്തകൻ തോമസ് അയ്യങ്കാനാൽ നിർവ്വഹിക്കും, ഏഴുവർഷമായി പരിശീലനം പൂർത്തിയാക്കിയ പത്തോളം കുട്ടികൾക്ക് ജപനീസ് സർട്ടിഫിക്കറ്റും ബ്ലാക്ക് ബെൽറ്റും ഷിഹാൻ രാജു മാത്യു നൽകും, നാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ ലങ്കാടി ഫെഡറേഷൻ പ്രസിഡൻ്റ് ഫൽഗുനൻ മേലേടത്ത് അനുമോദിക്കും. ലങ്കാടി ഫെഡറേഷൻ ഭാരവാഹികളായ കെ പ്രമീള ടീച്ചർ, ജിനേഷ് കാളിയാനിയിൽ, ഉണ്ണി നമ്പീശൻ എന്നിവർ സംസാരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009