ശ്രീകണ്ഠാപുരം വാർത്തകൾ

ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ, മയ്യിൽ പഞ്ചായത്തുകളിൽ വ്യാപക നാശം

ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ, മയ്യിൽ പഞ്ചായത്തുകളിൽ വ്യാപക നാശം.

പരസ്യം

മയ്യിൽ: ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ, മയ്യിൽ പഞ്ചായത്തുകളിൽ വ്യാപക നാശം. വിവിധയിടങ്ങളിൽ കുലച്ച നേന്ത്ര വാഴത്തോട്ടം നശിച്ചു. പാവന്നൂരിലെ അബ്ദുൾ അസീസിന്റെ അഞ്ഞൂറിൽ അധികം നേന്ത്ര വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. ഞാലിവട്ടം വയലിലെ മീനാത്ത് ഗോവിന്ദൻ, എട്ടേയാറിലെ പി പി രാജൻ, എം വി പ്രഭാകരൻ എന്നിവരുടെ വാഴ തോട്ടവും ഭാഗികമായി നശിച്ചു. പാവന്നൂർ കീനാത്തും മൂലയിലെ പന്താണ്ട നളിനിയുടെ വീടിന് മുകളിൽ ജാതിമരം കടപുഴകി വീണ് ഭാഗികമായി തകർന്നു. കോറളായിൽ സീനത്തിന്റെ വീടിന്റെ മുകൾ ഭാഗം കാറ്റിൽ തകർന്നു. മാതോടം ചവിട്ടടിപ്പാറ സ്വദേശി ഇ വി മുഹമ്മദ് കുട്ടിയുടെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് തങ്കമണിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. അരിമ്പ്ര ഒറപ്പടിയിലെ കെ സന്തോഷ്, അഡ്വ. കെ സി ഗണേശൻ എന്നിവരുടെ സ്‌കൂട്ടറിന് മുകളിൽ മരം വീണ് നാശമുണ്ടായി. ചേലേരി വൈദ്യർ കണ്ടിയിൽ റോഡിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം