
ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി ലെവൽ ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷ, വനിത വിഭാഗങ്ങളിൽ വിജയികളായവർ സംഘാടക സമിതി ഭാരവാഹികൾക്കൊപ്പം.
പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി-ലെവൽ ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷ, വനിത പ്രത്യേക വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മുപ്പത്തഞ്ചോളം ടീമുകൾ പങ്കെടുത്തു. പുരുഷവിഭാഗം ഒന്നാം സ്ഥാനം നേടിയ ഇരിട്ടി സ്വദേശി ഷാൻ ജിബിൻ്റെ ടീം ചെമ്പേരി ബ്ലിസ് ഇവന്റ്സ് സ്പോൺസർ ചെയ്ത 4000 രൂപ കാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാരായ പയ്യാവൂർ നാസർ ആൽബിൻ്റെ ടീമിനാണ് ചെമ്പേരി സാനിയ ഓട്ടോ സ്പായുടെ 2000 രൂപ കാഷ് അവാർഡും ട്രോഫിയും ലഭിച്ചത്. വനിതാ വിഭാഗത്തിൽ ചെമ്പേരി വൈഎംസിഎ നേതൃത്വം നൽകിയ അനഘ ഫ്ലസയുടെ ടീമിന് ഒന്നാം സമ്മാനമായി തോണക്കരയിൽ സിൽവർ പാലസിൻ്റെ 2000 രൂപ കാഷ് അവാർഡും ട്രോഫിയും ലഭിച്ചപ്പോൾ പൂപ്പറമ്പ് സ്വദേശി ദേവനന്ദ ജിഷ ടീമാണ് രണ്ടാം സമ്മാനമായ ചെമ്പേരി വെഡ് വോ ഇവന്റ്സ് സ്പോൺസർ ചെയ്ത 1000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും നേടിയത്. മത്സരങ്ങൾക്ക് അഡ്വ.വി.ജെ.ഷാജിമോൻ, ബിനു മണിമല, ബെന്നി പരുന്തിരിക്കൽ, ജോമോൻ പൈങ്ങോട്ട്, സാവിയോ ഇടയാടിയിൽ എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ജോമി ചാലിൽ, ട്രഷറർ സന്ദീപ് കടൂക്കുന്നേൽ, ഡയറക്ടർ ബോർഡ് അംഗം ഷൈജു കുടിയിരിപ്പിൽ, വിനിൽ സേവ്യർ എന്നിവർ കാഷ് അവാർഡും ട്രോഫികളും കൈമാറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009