ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ടാപുരം – ചെമ്പന്തൊട്ടി -നടുവിൽ റോഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം : കെ.സി.വൈ.എം ചെമ്പന്തൊട്ടി ഫൊറോന

ശ്രീകണ്ടാപുരം- ചെമ്പന്തൊട്ടി -നടുവിൽ റോഡിന്റെ രണ്ട് പാലങ്ങളുടെയും താൽക്കാലിക അപ്പ്രോച്ച് റോഡുകൾ ഉടൻ യാത്രയോഗ്യമാക്കണമെന്നും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നും കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന.

പരസ്യം

കനത്ത മഴയിൽ തകർന്ന ശ്രീകണ്ടാപുരം- ചെമ്പന്തൊട്ടി -നടുവിൽ റോഡിന്റെ രണ്ട് പാലങ്ങളുടെയും താൽക്കാലിക അപ്പ്രോച്ച് റോഡുകൾ ഉടൻ യാത്രയോഗ്യമാക്കണമെന്നും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നും കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന. മലയോര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായിട്ടും റോഡിലെ പല മേഖലകളിലെയും പണികൾ ഇഴഞ്ഞ് നീങ്ങുന്നതും ജൂണിൽ കാലവർഷം എത്തും എന്നറിയാമായിരുന്നിട്ടും വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ ചെമ്പന്തൊട്ടി, കൊക്കായി പാലങ്ങൾ പൊളിച്ചതും അധികൃതരുടെ വീഴ്ചയാണെന്നും, ഇത് ചെമ്പന്തൊട്ടി ഒറ്റപ്പെടുന്നതിന് ഇടയാക്കിയെന്നും, ജനങ്ങളുടെ യാത്രാദുരിതത്തിന് കൃത്യമായ പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ പരസ്യ പ്രതിഷേധത്തിലേക്ക് ഇറങ്ങും എന്നും കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോനാ പ്രസിഡണ്ട് എബിൻ ഐസക്ക്‌ കാഞ്ഞിരത്തിങ്കൽ, ഡയറക്ടർ ഫാദർ ജോബി എടത്തിനാൽ സി എസ് ടി, അതിരൂപത വൈസ് പ്രസിഡണ്ട് ഗ്ലോറിയ കൂനാനിക്കൽ, ആനിമേറ്റർ സിസ്റ്റർ മേരിക്കുട്ടി ചേന്നാട്ട്, ലേ ആനിമേറ്റർ സിജു കെ.സി, ഫൊറോന ഭാരവാഹികളായ ആൽബിൻ കുഴിക്കാട്ടിൽ, ഷാൽബിൻ കൊച്ചുപറമ്പിൽ, റോസ് മരിയ മാടശ്ശേരി, സുബിൻ പയ്യപ്പള്ളി, ആൽബിൻ നടുവിൽ, അഞ്ചു പയ്യപ്പള്ളി, ഷോബിൻ, ജോയൽ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം