ശ്രീകണ്ഠാപുരം വാർത്തകൾ

ഇനി ചില്ലറയ്ക്ക് തപ്പേണ്ട ; KSRTC യാത്രയ്ക്ക് റീചാർജ് ചെയ്യാവുന്ന ട്രാവൽ കാർഡ്

കെ.എസ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍. ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം

പരസ്യം

തിരുവനന്തപുരം :- കെ.എസ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍. ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രാജക്ട് മാനേജന്മെന്റ് കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) സേവനം അനുഷ്ഠിക്കുന്നു. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 2,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. ചലോ ആപ് വഴിയും റീ ചാര്‍ജിന് സൗകര്യമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ ലഭ്യമാകുക. തിരുവനന്തപുരത്തെ ‘എന്റെ കേരളം’ മേളയില്‍ കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്ന നിരവധി പേരാണ് ട്രാവൽ കാർഡ് പ്രയോജനപ്പെടുത്തുന്നത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് സവിശേഷത. പുതിയ കാര്‍ഡ് എടുക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യം കനക്കുന്നിലെ കെഎസ്ആര്‍ടിസിയുടെ പവലിയനിലുണ്ട്. മേളയിൽ നിന്ന് 2,000 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,100 രൂപയ്ക്കും 1,000 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 1,040 രൂപയ്ക്കും യാത്ര ചെയ്യാം. 500 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ടീഷര്‍ട്ടും ലഭിക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം