ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ പിടിക്കാൻ ഹൈടെക് സംവിധാനവുമായി വളപട്ടണം പോലീസ്

പരീക്ഷണാടിസ്ഥാനത്തിൽ പുതിയതെരുവിൽ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്െഎ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളിൽ പരീക്ഷണം നടത്തി.

പരസ്യം

വളപട്ടണം:-ലഹരിവസ്തുക്കൾ അടിച്ച് അർധബോധാവസ്ഥയിൽ കറങ്ങുന്നവർ ജാഗ്രതൈ. ലഹരി ഉപയോഗിച്ചാൽ കണ്ടുപിടിക്കാൻ പുതിയ സംവിധാനവുമായി വളപട്ടണം പോലീസ് അടുത്തുണ്ട്. പ്രത്യേക തരം സോ‍ട്ടോക്സ ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വായിൽ ഇട്ട് കറക്കിയശേഷം മിഷനിൽ കയറ്റിവെക്കും. 48 മണിക്കൂറിനുള്ളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ അഞ്ച് മിനുറ്റിനുള്ളിൽ റിസൽട്ട് റെ‍ഡി. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് ആദ്യമായിട്ടാണ് കണ്ണൂർ സിറ്റി പോലീസിന്റെ കീഴിലുള്ള വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള സോട്ടോക്സാ ഡിവൈസ് ഉപയോഗിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയതെരുവിൽ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്െഎ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളിൽ പരീക്ഷണം നടത്തി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചവർക്കെതിരേ 27-എ, 27-ബി എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്യുമെന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് സോട്ടോക്സ ഡിവൈസ് കണ്ണൂരിലേക്ക് എത്തിച്ചത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം