
കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ ആദ്യഘട്ടം ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിർധന കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ കണ്ടെത്തി അടുത്ത അക്കാദമിക് വർഷത്തേക്കുള്ള പഠനോപകരണങ്ങളുടെ ആദ്യ ഘട്ട വിതരണം നടത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്പ്മെന്റിന്റെ സഹായത്തോടെ കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ വിതരണോദ്ഘാടനം നിർവഹിച്ചു. സൗമി മട്ടന്നൂർ, സഞ്ജന രാജീവൻ, ബാലസുഭ, സി.കെ.പ്രദീപ് കുമാർ, എസ്.വി.മാലിനി, സി.എം.സജന, ശ്രുതി സന്തോഷ്, എം.വി.ഷനോജ്, വി.കെ.സ്മിത തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഘട്ടത്തിൽ വിവിധ എസ്ടി കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വിതരണം ചെയ്യും. വിവിധ സാമൂഹിക സംഘടനകളുടെയും, വ്യക്തികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ആറളം ഫാം, തിരുവോണപ്പുറം, വെള്ളറ എന്നീ കോളനികളിലെ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്യുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009