ശ്രീകണ്ഠാപുരം വാർത്തകൾ

അംബേദ്കർ അവാർഡ്‌ തോമസ് അയ്യങ്കാനാൽ ഏറ്റുവാങ്ങി 

ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ. അംബേദ്കറുടെ സ്മരണാർത്ഥം കണ്ണൂർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ  ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ അംബേദ്കർ അവാർഡിനർഹനായ മലയാേര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകൻ പയ്യാവൂരിലെ തോമസ് അയ്യങ്കാനാൽ അവാർഡ്‌ ഏറ്റുവാങ്ങി.

പരസ്യം

കണ്ണൂർ: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ. അംബേദ്കറുടെ സ്മരണാർത്ഥം കണ്ണൂർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ  ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ അംബേദ്കർ അവാർഡിനർഹനായ മലയാേര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകൻ പയ്യാവൂരിലെ തോമസ് അയ്യങ്കാനാൽ അവാർഡ്‌ ഏറ്റുവാങ്ങി. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന നൂറ്റിമുപ്പത്തിനാലാം അംബേദ്കർ ജന്മദിനാചരണ ചടങ്ങിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷമാ മുഹമ്മദാണ് അവാർഡ് സമ്മാനിച്ചത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലമായി മാധ്യമ പ്രവർത്തനം തുടരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ആർട്ടിസ്റ്റ് അമൽ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പതിനഞ്ചായിരം രൂപയും അടങ്ങുന്നതാണ് അംബേദ്കർ അവാർഡ്.  കണ്ണൂരിൻ്റെ തെരുവിൽ കഴിയുന്ന അഗതികളായ സഹോദങ്ങൾക്ക് പുതുവസ്ത്രം വാങ്ങി നൽകാനായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാംദാസ് കതിരൂരിന് തോമസ് അവാർഡ് തുക കൈമാറി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചതിന് പള്ളൂർ ഗവ. ആശുപത്രിയിലെ പ്രമേഹരോഗ ചികിത്സാവിദഗ്ദൻ ഡോ.ടി.വി.പ്രകാശ്, ചെസ് താരം രാജേഷ് കൃഷ്ണൻ, പ്ലാച്ചിമട സമരത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകൻ അറുമുഖൻ പത്തിച്ചിറ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ രക്ഷാധികാരി വി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രാംദാസ് കതിരൂർ, പ്രശസ്ത ചരിത്രകാരൻ പ്രഫ.ദാസൻ പുത്തലത്ത്, പി.ജി.ശിവബാബു, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ ടി.പി.അഷ്റഫ്, രഞ്ജന രാജീവൻ, രസിക ചെമ്പിലോട്, എന്നിവർ പ്രസംഗിച്ചു. പൂമരം നാട്യശാല അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം