ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറുടെ ജന്മദിനാചരണവും സ്വരാജ് പുരസ്കാര വിതരണവും കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു.
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറുടെ ജന്മദിനാചരണവും സ്വരാജ് പുരസ്കാര വിതരണവും കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ച് കണ്ണൂർ നഗരത്തിലെ അഗതികൾക്ക് വിഷുക്കോടിയും സദ്യയും നൽകി. സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷമാ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ രക്ഷാധികാരി വി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിന് സ്വരാജ് പുരസ്കാരത്തിനർഹരായ പള്ളൂർ ഗവ.ആശുപത്രിയിലെ പ്രമേഹ സ്പെഷലിസ്റ്റ് ഡോ. ടി.വി.പ്രകാശ് പത്രമാധ്യമ രംഗത്ത് അറുപത് വർഷങ്ങൾ പിന്നിട്ട മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ, ചെസ് താരം രാജേഷ് കൃഷ്ണൻ, പ്ലാച്ചിമട സമരത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തകൻ അറുമുഖൻ പത്തിച്ചിറ എന്നിവർ ഡോ. ഷമാ മുഹമ്മദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാംദാസ് കതിരൂർ പ്രശസ്ത ചരിത്രകാരൻ പ്രഫസർ ദാസൻ പുത്തലത്ത്,പി.ജി.ശിവബാബു, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ ടി.പി.അഷ്റഫ്, രഞ്ജന രാജീവൻ, രസിക ചെമ്പിലോട് എന്നിവർ പ്രസംഗിച്ചു. പൂമരം നാട്യശാല അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009