ഡൽഹിയിലെ കത്തീഡ്രൽ പള്ളിയിലേക്കുള്ള കുരുത്തോല പ്രദക്ഷിണം തടഞ്ഞ ഡൽഹി സർക്കാരിന്റെ നടപടിയിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി.
പയ്യാവൂർ: ഡൽഹിയിലെ കത്തീഡ്രൽ പള്ളിയിലേക്കുള്ള കുരുത്തോല പ്രദക്ഷിണം തടഞ്ഞ ഡൽഹി സർക്കാരിന്റെ നടപടിയിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി. സമാധാനത്തിനു വേണ്ടി കുരുത്തോലകളുമേന്തി പ്രദക്ഷിണം നടത്തുന്നവർക്ക് പിന്തുണയും സംരക്ഷണവും നൽകുകയാണ് ജനാധിപത്യ സർക്കാരിന്റെ കർത്തവ്യം. രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണ് ക്രിസ്തീയ സമൂഹം പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും. ഇക്കാര്യം മനസിലാക്കാത്ത ഭരണാധികാരികൾ കണ്ണ് മൂടിക്കെട്ടി ഇരുട്ടിനോട് യുദ്ധം ചെയ്യുന്നവരായി മാറുന്നു. ജനാധിപത്യ സമൂഹം ഇത്തരം ഫാസിസ്റ്റ് നടപടികളെ തള്ളിക്കളയണം. ക്രൈസ്തവ സമൂഹത്തിന്റെ തിരുനാളുകൾ നടത്തുവാൻ ആവശ്യമായ സംരക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കുന്നതിൽ ക്രൈസ്തവ സഭകൾ മുന്നിട്ടിറങ്ങണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സജി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല കോ- ഓർഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്ട്, ജില്ലാ സെക്രട്ടറി ജോർജ് പുളിയ്ക്കക്കുന്നേൽ, ട്രഷറർ ബെന്നി പണ്ടാരശേരിൽ, പാസ്റ്റർമാരായ ജോൺപോൾ, ബിജു എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009