ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി മുച്ചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തി.
ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി മുച്ചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 8/4/2025 ചൊവ്വാഴ്ച നടത്തി. ആറളം, അയ്യങ്കുന്നു,പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി 8 ഗുണഭോക്താക്കൾക്ക് എട്ട് ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദ സാദിഖ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന. എം കണ്ടത്തിൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു. സി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ശോഭ, കെ എൻ പത്മാവതി, കെ. സി രാജശ്രീ, സുസ്മിത എം ജോളി ജോൺ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു ഐ.സി. ഡി.എസ് സൂപ്പർവൈസർ ജിസ്മി ജോൺ നന്ദി പറഞ്ഞു .
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009