ഉപ്പുപടന്ന മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ മരം പൊട്ടിവീണ് വീട് തകർന്നു. ചിറവാലേൽ സജിയുടെ വീടിനാണ് നാശം സംഭവിച്ചത്.
പയ്യാവൂർ: ഉപ്പുപടന്ന മേഖലയിൽ ഇന്നലെ (ചൊവ്വ) ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ മരം പൊട്ടിവീണ് വീട് തകർന്നു. ചിറവാലേൽ സജിയുടെ വീടിനാണ് നാശം സംഭവിച്ചത്. മകളുടെ കല്യാണത്തിനായി വിടിൻ്റെ നവീകരണം നടത്തിയത് അടുത്ത നാളിലായിരുന്നു. ഓടുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും ഉൾപ്പെടുന്ന വീടിൻ്റെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് വീണത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ തകർന്ന വിടും മറ്റ് നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളും സന്ദർശിച്ചു. നിരവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതിനെ തുടർന്ന് ഉപ്പുപടന്ന-ചമതച്ചാൽ റോഡിലെ ഗതാഗതവും തടസപ്പെട്ട നിലയിലാണ്. വൈദ്യുത ലൈനുകളും തൂണുകളും തകർന്നതിനാൽ പ്രദേശത്ത് വൈദുതിയും ഇല്ലാതായി. പ്രകൃതിക്ഷോഭത്തിനിരയായ വീടും കൃഷിയിടങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ച് ദുരന്തബാധിതർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ തന്നെ അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.ജോസഫ് ആവശ്യപ്പെട്ടു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009