ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി സ്കൂളിൽ സമ്മർ കോച്ചിംഗ്  ക്യാമ്പ് ആരംഭിച്ചു

കണ്ണൂർ ജില്ല അമേച്വർ അത് ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി.

പരസ്യം

ചെമ്പേരി : കണ്ണൂർ ജില്ല അമേച്വർ അത് ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. സായ് യുടെ മുൻ കോച്ചും കണ്ണൂർ ജില്ല അമേച്വർ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റുമായ ജോസ് മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.സിറിൽ ചെറുകരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്  ആമുഖ പ്രഭാഷണം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, സ്കൂൾ മുഖ്യാധ്യാപകൻ എം.ജെ.ജോർജ്, സ്‌കൂൾ കായികാധ്യാപകൻ വിനോദ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. അത് ലറ്റിക്സ്, വോളിബാൾ, നെറ്റ് ബോൾ, ഹാൻഡ് ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം. കായികാധ്യാപകൻ വിനോദ് അഗസ്റ്റ്യൻ്റെ നേതൃത്വത്തിൽ പ്രഗത്ഭ പരിശീലകരായ ബെന്നി പരിന്തിരിക്കൽ , ആതിര റോയ്, ഷൈജു സെബാസ്റ്റ്യൻ എന്നിവരാണ് പരിശീലനം നൽകുന്നത്. നൂറിൽപരം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം