മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ വൈദികരേയും വിശ്വാസികളേയും ആക്രമിച്ച സംഭവത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയിലെ വിശ്വാസി സമൂഹം പ്രതിഷേധിച്ചു
ചെമ്പേരി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൈസ്തവ വൈദികരേയും വിശ്വാസികളേയും ആക്രമിച്ച സംഭവത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയിലെ വിശ്വാസി സമൂഹം പ്രതിഷേധിച്ചു. മെഴുക് തിരി ദീപങ്ങളുമായി ബസിലിക്ക അങ്കണത്തിൽ നിന്നാരംഭിച്ച മൗന ജാഥ ചെമ്പേരി ടൗണിലെ കപ്പേള ചുറ്റി ബസിലിക്ക കവാടത്തിൽ സമാപിച്ചു. ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഇടവക കോ- ഓർഡിനേറ്റർ സുനിൽ ജോസഫ് നായിപ്പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു. ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.സിറിൽ ചെറുകരക്കുന്നേൽ, പാരിഷ് ട്രസ്റ്റി ജോൺസൺ പുലിയുറുമ്പിൽ, പാരിഷ് സെക്രട്ടറി ജോസ് കാളിയാനിയിൽ, മാതൃവേദി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് ഷീബ തെക്കേടത്ത്, റോസമ്മ പുളിയ്ക്കൽ, ജോസ് ചെമ്പേരി തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009