ശ്രീകണ്ഠാപുരം വാർത്തകൾ

അംബേദ്കർ അവാർഡ് തോമസ് അയ്യങ്കാനാലിന്  

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഡോ.ബി.ആർ.അംബേദ്‌കർ പുരസ്കാരം-2025 ന് മലയോര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ അർഹനായി.

പരസ്യം

കണ്ണൂർ: ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ളഡോ.ബി.ആർ.അംബേദ്‌കർ പുരസ്കാരം-2025 ന് മലയോര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ അർഹനായി.മാധ്യമ പ്രവർത്തന രംഗത്ത് കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.  ഇതിനകം വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് അമൽ രുപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പതിനഞ്ചായിരം രൂപയും അടങ്ങുന്നതാണ് അംബേദ്കർ അവാർഡ്. അംബേദ്കർ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പതിമൂന്നിന് രാവിലെ പത്തിന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.കായംകുളം യൂനുസ് തോമസിന് അവാർഡ് സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളായ വി.മണികണ്ഠൻ,പി.സി.അസൈനാർ ഹാജി, പി.ജി.ശിവബാബു എന്നിവർ അറിയിച്ചു.  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം