ശ്രീകണ്ഠാപുരം വാർത്തകൾ

അനധികൃത കൈയേറ്റത്തിന് റവന്യൂ വകുപ്പ് ഒത്താശയെന്ന്  എഎപി കിസാൻ വിംഗ്

കൈയേറ്റം ഒഴിപ്പിച്ച് കൊക്കായി പാലവും റോഡും മഴക്കാലം തുടങ്ങും മുമ്പ് പൂർത്തിയാക്കാനും ബാക്കിയുളള സ്ഥലംവെയിറ്റിംഗ് ഷെൽട്ടർ, വഴിയോര വിശ്രമകേന്ദ്രം, ബസ്ബേ തുടങ്ങിയവക്കായി ഉപയോഗിക്കുവാൻ ശ്രീകണ്ഠപുരം നഗരസഭക്ക് വിട്ടു കൊടുക്കണമെന്നുംതോമസ് കുര്യൻ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശൃപ്പെട്ടു. 

പരസ്യം

ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി-നടുവിൽ  റോഡിൽ കൊക്കായി പാലത്തിൻ്റെ ഇടത് ഭാഗത്ത് തോടിൻ്റെ ഇരുകരകളിലുമായി റീസർവേ നമ്പർ 104 ൽ ഉൾപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുള്ള അവസ്ഥയിൽ കൊക്കായി പാലത്തിൻ്റെ പുനർനിർമാണവും റോഡിൻ്റെ 6.900 മുതൽ 7.200 കിലോമീറ്റർ വരെയുള്ള ദൂരത്തെ നവീകരണ പ്രവൃത്തിയും തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ 12 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കാൻ 8 മീറ്റർ വീതിയുണ്ടായിരുന്ന പഴയ പാലം കരാറുകാർ പൊളിച്ചു നീക്കിയിരിക്കുകയാണ്. താത്കാലിക സമാന്തര റോഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. മഴക്കാലം തുടങ്ങും മുമ്പ് പാലം പണി പൂർത്തിയാക്കിയില്ലെങ്കിൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിലയ്ക്കും. നടുവിലിൽ നിന്ന് ചെമ്പന്തൊട്ടി വഴി ശ്രീകണ്ഠപുരം, ഇരിട്ടി ഭാഗത്തേക്കും വിവിധ പ്രദേശങ്ങളിലെ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള  വാഹനങ്ങൾക്കും യാത്രാതടസത്തിന് കാരണമാകുമെന്ന് ആംആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് തോമസ് കുര്യൻ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. അനധികൃത കൈയേറ്റം വ്യക്തമായിട്ടുള്ളതിനാൽ അതൊഴിപ്പിച്ച്  സർക്കാരിനവകാശപ്പെട്ട ഭൂമി അളന്നെടുത്ത് റോഡിനായും അനുബന്ധ വികസനങ്ങൾക്കായും ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്ക് സമർപ്പിച്ച പരാതിക്ക് തളിപ്പറമ്പ് തഹസിൽദാരുടെ നിർദേശപ്രകാരം കഴിഞ്ഞ മാസം 27 ന് സ്ഥലത്ത് എത്തിയ അഡീഷണൽ സർവെയറും നെടിയേങ്ങ നടുവിൽ വില്ലേജ് അധികാരികളും സ്ഥലം അളക്കുകയോ റോഡിനായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം പ്രസ്തുത 104 സർവേ നമ്പറിൽ ഉണ്ടെന്നും നടുവിൽ നെടിയേങ്ങ വില്ലേജുകളുടെ അതിർത്തിയായതുകൊണ്ട് താലൂക്ക് സർവെയറുടെ സേവനം ഉണ്ടെങ്കിൽ മാത്രമേ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കഴിയൂവെന്നും നെടിയേങ്ങ വില്ലേജ് ഓഫീസർ അറിയിച്ചിരുന്നു. എന്നാൽ കയ്യേറ്റസ്ഥലത്ത് എത്തിയ ജനങ്ങൾക്ക് മുമ്പിൽപരാതിക്കാരനെ മോശക്കാരനാക്കി കൈയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് താലൂക്ക് അസിസ്റ്റന്റ് സർവെയർ സ്വീകരിച്ചത്.  നിലവിൽ 8 മീറ്റർ വീതിയിൽ ടാറിംഗുള്ള റോഡിന് മുമ്പ് 10 മീറ്റർ വീതി ഉണ്ടായിരുന്നതായും ആയത് സമീപസ്ഥലമുടമകൾ കൈയേറിയതാണെന്നും ഇത് അളന്നുതരാൻ താലൂക്ക് സർവെയർ തയാറായിട്ടില്ലെന്നും ഇതിനിടെ കെആർഎഫ്ബി ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു.ആയതിനാൽ റവന്യൂ വകുപ്പിലെ ഉന്നത അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ട് കൈയേറ്റം ഒഴിപ്പിച്ച് കൊക്കായി പാലവും റോഡും മഴക്കാലം തുടങ്ങും മുമ്പ് പൂർത്തിയാക്കാനും ബാക്കിയുളള സ്ഥലം അനുബന്ധ വികസനങ്ങളായ വെയിറ്റിംഗ് ഷെൽട്ടർ, വഴിയോര വിശ്രമകേന്ദ്രം, ബസ്ബേ തുടങ്ങിയവക്കായി ഉപയോഗിക്കുവാൻ ശ്രീകണ്ഠപുരം നഗരസഭക്ക് വിട്ടു കൊടുക്കണമെന്നും തോമസ് കുര്യൻ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശൃപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം