യുഡിഎഫ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സായാഹ്നധർണ നടത്തി.
പയ്യാവൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി തിരുത്തുക, വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുക, റബർ, കശുവണ്ടി ഉൾപ്പെടെ മുഴുവൻ കാർഷിക ഉത്പന്നങ്ങൾക്കും അടിസ്ഥാനവില നിശ്ചയിക്കുക, ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം എത്രയും വേഗത്തിൽ ഒത്തുതീർപ്പാക്കുക എന്നിവയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ കർഷക ജനതയെ സംരക്ഷിക്കാൻ കഴിയാത്ത പഞ്ചായത്ത് ഭരണകൂടത്തിനെതിരെയും യുഡിഎഫ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സായാഹ്നധർണ നടത്തി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.പി.ജോസ്, ജോയ് പുന്നശേരിമലയിൽ, വി.പി.അബ്ദുൽ ഖാദർ, ഒ.കെ.ശ്രീധരൻ, ഫിലിപ്പ് പാത്തിയ്ക്കൽ, കെ.ടി.മൈക്കിൾ, ബേബി മുല്ലക്കരി, ടി.പി.അഷ്റഫ്, ജെയിംസ് തുരുത്തേൽ, പി.ആർ.രാഘവൻ, കെ.വി.ഫ്രാൻസിസ്, കുഞ്ഞുമോൻ കുഴിവേലി, ജേക്കബ് പനന്താനം, സവിത ജയപ്രകാശ്, അമൽ തോമസ്, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയംകുന്നേൽ, സിന്ധു ബെന്നി, ആനീസ് നെട്ടനാനി, സിജി ഒഴാങ്കൽ, ജോസഫ് അറയ്ക്കപറമ്പിൽ, ബിനോയ് ആലിങ്കത്തടം, സജി അട്ടിയ്ക്കൽ, ജെയ്സൺ കാട്ടാംകോടൻ, സൈമൺ പെരുവക്കുന്നേൽ, ബാലകൃഷ്ണൻ, ജോസ് മുടാമുള്ളിത്തടത്തിൽ, ജോൺ പൗവത്തേൽ, രാജേഷ് രാമ്പേത്ത് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009