ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി അധ്യാപകരുടേയും കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടേയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലിയും സമ്മേളനവും നടത്തി.
ചെമ്പേരി: ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി അധ്യാപകരുടേയും കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടേയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലിയും സമ്മേളനവും നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യേശുവിനെ ജീവിതത്തിൻ്റെ ലഹരിയാക്കി മാറ്റണമെന്നും രാസ ലഹരികൾക്കും മറ്റ് മയക്കുമരുന്നുകൾക്കുമെതിരെ വിദ്യാർത്ഥികളും മാതാപിതാക്കളും പൊതു സമൂഹവും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുക്തിശ്രീ പ്രസിഡൻ്റ്ഷെൽസി കാവനാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൂർദ് മാതാ ബസിലിക്ക അസിസ്റ്റൻ്റ്റെക്ടർ ഫാ.അജേഷ് തുരുത്തേൽ ലഹരിവിരുദ്ധ സന്ദേശം നൽകി. സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ ഷീൻ വേലിയ്ക്കകത്ത്, ഫാ.സിറിൾ ചെറുകരക്കുന്നേൽ, ഷൈബി കുഴിവേലിപ്പുറം, ആൽവിൻ കവളക്കാട്ട്, ജോസ് ചിറ്റേട്ട് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009