വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ചെമ്പേരിയിൽ നടന്ന ഒറോത ഫെസ്റ്റ് കാർഷിക, വിദ്യാഭ്യാസ, വിനോദ, പ്രദർശനമേളയുടെ സംഘാടക സമിതി പിരിച്ചുവിട്ടു. ചെമ്പേരി വൈ എംസിഎ ഹാളിൽ സംഘടിപ്പിച്ച ഒറോതഫെസ്റ്റ് അവലോകനയോഗം മേളയുടെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കി.
ചെമ്പേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ചെമ്പേരിയിൽ നടന്ന ഒറോത ഫെസ്റ്റ് കാർഷിക, വിദ്യാഭ്യാസ, വിനോദ, പ്രദർശനമേളയുടെ സംഘാടക സമിതി പിരിച്ചുവിട്ടു. ചെമ്പേരി വൈ എംസിഎ ഹാളിൽ സംഘടിപ്പിച്ച ഒറോതഫെസ്റ്റ് അവലോകനയോഗം മേളയുടെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കി. സജീവ് ജോസഫ് എംഎൽഎ,ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് എന്നിവർ മുഖ്യ രക്ഷാധികാരിയായും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഷൈബി, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ എന്നിവർ സഹ രക്ഷാധികാരികളായും ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ ജനറൽ കൺവീനറായും, മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് എക്സിബിഷൻ കോ-ഓർഡിനേറ്ററായും രൂപീകരിച്ച 150 അംഗ സംഘാടക സമിതിയാണ് പിരിച്ചുവിട്ടത്. വളരെ വിജയകരമായി പൂർത്തിയാക്കിയ മേളയുടെ വിശേഷങ്ങളും അവലോകനവും വിശേഷങ്ങളും സമിതിയംഗങ്ങൾ പങ്കുവെച്ചു. മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ സാമൂഹിക, സാമ്പത്തിക മേഖലകളുടെ വളർച്ചയിൽ കർഷകരുടെ മഹത്തായ സംഭാവനകൾ മേളയിൽ അവതരിപ്പിക്കാൻ സാധിച്ചതായും ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ഒരു നാട് ഒന്നിച്ചു നിന്നതിന്റെ വിജയമാണിതെന്നും യോഗം ഉദ്ഘാടനം ചെയ്ത ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് പറഞ്ഞു. ഇന്ന് കർഷകർ നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾ അധികാരികളുടെ മുന്നിലെത്തിക്കുവാൻ ഒറാേത ഫെസ്റ്റിലെ കാർഷിക മേള പ്രയോജനപ്പെട്ടതായും യോഗം വിലയിരുത്തി. ചെമ്പേരി ഉൾപ്പെടുന്ന മലയോര മേഖലയുടെ സമഗ്ര കായിക, കലാ, സാംസ്കാരിക തലങ്ങളെയും സ്പർശിക്കുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ മേളയുടെ മാറ്റ് കൂട്ടിയെന്നും തുടർന്നും വരുംവർഷങ്ങളിൽ ഇത്തരം മേളകൾ നടക്കേണ്ടത് നാടിൻ്റെ ഒത്തൊരുമക്ക് ആവശ്യമാണെന്നും യോഗം അഭിപ്രായപ്പട്ടു. ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ഷാജി വർഗീസ്, ഒറോത ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനറും വൈഎംസിഎ റീജിയണൽ ട്രെയിനറുമായ ജോസ് മേമടം, എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, വൈഎംസിഎ വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ്, റോബി ഇലവുങ്കൽ എന്നിവർ സംസാരിച്ചു. ദീപിക വാർഷിക പരിപാടിയിൽ പെൻ ആൻഡ് പവർ എക്സലൻസ് അവാർഡ് ജേതാവായി തെരഞ്ഞെടുത്തഒറോതാ ഫെസ്റ്റ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ തോമസ് അയ്യങ്കാനാലിനെ യോഗത്തിൽ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009