KSSPA ശ്രീകണ്ഠപുരം സബ്ബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി പി. സുഖദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 21%ക്ഷാമാശ്വാസ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, ലഹരി വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കുക,സമരം ചെയ്യുന്ന ആശാവർക്കർമാരുടെയും, അംഗണവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി. പ്രസിഡണ്ട് ജോസഫ് സഖറിയാസിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പി സുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ടി.കുര്യാക്കോസ്, അപ്പൂ കണ്ണാവിൽ, കെ.ദിവാകരൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ദിനേശൻ ജില്ലാ കമ്മിറ്റി അംഗം ജോസ് അഗസ്റ്റിൻ കെ സി ജോൺ, എം.എം.ലീല എന്നിവർ പ്രസംഗിച്ചു. ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡോ.വി.എ. അഗസ്റ്റിൻ,വർഗീസ് ജോൺ, കെ. മോഹനൻ, ജോസഫിന വർഗ്ഗീസ്, എ.എസ്. രാജമ്മാൾ സാമുവൽ പി. ടി.ടി.സെബാസ്റ്റ്യൻ, അബ്രഹാം തോമസ്, കെ.വി.കുഞ്ഞിരാമൻ, ബാലകൃഷ്ണൻ പയ്യാവൂർ, കെ.കൃഷ്ണൻ, വി.വി.കുഞ്ഞികൃഷ്ണൻ,പി.പി. ഭാഗ്യലക്ഷമി എന്നിവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009