ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 10 വരെ അപേക്ഷ നൽകാൻ സമയം അനുവദിച്ചിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അറിയിച്ചു
പയ്യാവൂർ: പഞ്ചായത്ത് പരിധിയിൽ റോഡ് സൗകര്യമില്ലാത്ത വീടുകളിലേക്ക് വാഹനമെത്തിക്കാൻ പയ്യാവൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘വീട്ട് മുറ്റത്ത് ഓട്ടോറിക്ഷയെങ്കിലും’ പദ്ധതിയിലേക്ക് ആവശ്യക്കാരെ കണ്ടെത്താൻ കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിൻ്റെ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയിൽ ലഭിച്ച 123 അപേക്ഷകളാണ് കഴിഞ്ഞ ദിവസം പരിഗണിച്ചത്. എണ്ണൂറോളം ഗുണഭോക്താക്കൾ പ്രശ്ന പരിഹാരത്തിനായി കാത്തിരിപ്പുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഗുണകരമാകുന്ന പൊന്നുംപറമ്പ് – പിസിഡിപി – അബ്ദുൾ ഖാദർ റോഡിൽ വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ആദ്യം തന്നെ പരിഹരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവായ ചാക്കോ മുല്ലപ്പള്ളിയാണ് തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോഡ് പഞ്ചായത്ത് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് പൊതുജനങ്ങൾക്കായി വിട്ടു നൽകാൻ തീരുമാനിച്ചത്. മൂന്ന് മീറ്റർ വീതിയിൽ 170 മീറ്റർ നീളമുള്ള റോഡാണ് പഞ്ചായത്ത് റോഡാക്കി മാറ്റാൻ അദ്ദേഹം കൈമാറിയത്. ഇതുവഴി പ്രദേശത്തെ അമ്പതിലേറെ കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകളിലേക്ക് വാഹനയാത്രാ സൗകര്യം ലഭ്യമാകും. മാത്രമല്ല പൊന്നുംപറമ്പിൽ നിന്ന് മാർക്കറ്റ്, മേഴ്സി ആശുപത്രി പരിസരം എന്നിവിടങ്ങളിലേക്കുമുള്ള റോഡുകൾ തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും. അപേക്ഷ ലഭിച്ചിട്ടുള്ള മുഴുവൻ പ്രദേശങ്ങളിലും പഞ്ചായത്ത് മെംബർമാരും പൗരപ്രമുഖരും പരിശോധന നടത്തി ജൂൺ മൂന്നിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 10 വരെ അപേക്ഷ നൽകാൻ സമയം അനുവദിച്ചിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അറിയിച്ചു. ആദ്യ ദിവസത്തെ പ്രശ്ന പരിഹാരത്തിന് അപേക്ഷകനായ കെ.പി.ഹസൻ്റെ വീട്ടിൽ നടന്ന ചർച്ചയിൽ പ്രസിഡൻ്റിനൊപ്പം വാർഡ് മെംബർമാരായ രജനി സുന്ദരൻ, എം.സി.നാരായണൻ എന്നിവരും പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009