മാലിന്യമുക്ത നവകേരളത്തിൻ്റെ ഏരുവേശി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ ഏരുവേശിയെയും സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു.
ചെമ്പേരി: മാലിന്യമുക്ത നവകേരളത്തിൻ്റെ ഏരുവേശി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ ഏരുവേശിയെയും സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബിജോയ് മാത്യു ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ മികച്ച വീടായി തെരഞ്ഞെടുക്കപ്പെട്ട വീടിൻ്റെ ഉടമ തോമസ് വടക്കേമുറിയിലിന് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് മൊമെന്റോ നൽകി ആദരിച്ചു. മികച്ച പൊതു സ്ഥാപനമായി ഏരുവേശി പ്രാഥമിക ആരോഗ്യ കേന്ദ്രത്തേയും മികച്ച ഗ്രന്ഥാലയമായി ചുണ്ടക്കുന്ന് ജഞാനോദയ വായനശാലയേയും തെരഞ്ഞെടുത്തു. ശുചിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനത്തിന് ആറാം വാർഡ് മെംബർ പി.വി.കമലാക്ഷി, മാലന്യ നിർമാർജന പ്രവർത്തന രംഗത്തെ മികവിന് പതിനാലാം വാർഡ് മെംബർ ജോയി ജോൺ, നൂറ് ശതമാനം നികുതി പിരിവ് ആദ്യം പുർത്തിയാക്കിയ പന്ത്രണ്ടാം വാർഡ് മെമ്പർ ഷീജാ ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈല ജോയ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമസേനാംഗങ്ങൾക്കും ആദരവ് നൽകി. സിഡിഎസ് ചെയർ പേഴ്സൺ സൂസമ്മ ഐക്കരക്കാനായിൽ, വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, ജയശ്രീ ശ്രീധരൻ, ജെസ്റ്റിൻ സഖറിയാസ്, എം.ഡി.രാധാമണി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മായാദേവി, ഗ്രന്ഥശാല പ്രസിഡൻ്റ് ബാലകൃഷ്ണൻ, വിഇഒ ബിന്ദു, ക്ലർക്ക് അമൽ ജോർജ് എന്നിവർ സംസാരിച്ചു. മികച്ച ഗ്രന്ഥശാലകൾക്കും, സ്ഥാപനങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും ഘോഷയാത്രയും നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009