ശ്രീകണ്ഠാപുരം വാർത്തകൾ

എംഎൽഎയുടെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് കത്തോലിക്ക കോൺഗ്രസ് 

ഉളിക്കൽ ഇൻഫൻ്റ് ജീസസ് ദേവാലയത്തിൽവിശുദ്ധ കുർബാനമധ്യേ റവ.ഡോ.ഫിലിപ്പ് കവിയിൽ നടത്തിയ പ്രസംഗം തെറ്റായരീതിയിൽ വ്യാഖ്യാനിക്കുകയും വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സജീവ് ജോസഫ് എംഎൽഎയുടെ നിലപാട് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.

പരസ്യം

പയ്യാവൂർ : ഉളിക്കൽ ഇൻഫൻ്റ് ജീസസ് ദേവാലയത്തിൽവിശുദ്ധ കുർബാന മധ്യേ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ നടത്തിയ പ്രസംഗം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും അദ്ദേഹത്തിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സജീവ് ജോസഫ് എംഎൽഎയുടെ നിലപാട് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. നാടുനീളെ ലഹരിയുടെ ഒഴുക്ക് തുടരുകയും മലയോര കർഷകർ മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടുമൃഗങ്ങളുടെ ക്രൂരതകൾക്ക് ഇരയാകുകയും വില കൊടുത്തു വാങ്ങിയ ഭൂമിയിൽ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന പട്ടിണി പാവങ്ങൾ നിലനിൽപ്പിന് വേണ്ടി പോരാടുകയും ചെയ്യുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നത് കൈസ്തവ സമുദായമാണ്. ഇത്തരം പ്രശ്നങ്ങളിൽ ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കാൻ കക്ഷിരാഷ്ടീയത്തിനതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന ആഹ്വാനമാണ് റവ.ഡോ. ഫിലിപ്പ് കവിയിൽ നടത്തിയിട്ടുള്ളത്. ക്രൈസ്തവ സമുദായം നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ഒപ്പം നിന്ന് പരിഹാരം തേടുവാൻ സഹായിക്കുന്നവർക്കൊപ്പമാണ് തങ്ങളെന്നാണ് അച്ചൻ വ്യക്തമാക്കിയത്. സമുദായം ആരുടേയും വോട്ടുബാങ്കല്ലെന്ന് അസന്നിഗ്ദമായി തുറന്നു പറഞ്ഞ റവ.ഡോ.ഫിലിപ്പ് കവിയിലിൻ്റെ ആർജവത്വത്തെ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അഭിനന്ദിച്ചു. ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക’ എന്ന തത്വം പ്രായോഗികതലത്തിൽ നടപ്പിലാക്കേണ്ട രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ അധികാരഗർവിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ഭാഷയിൽ സംസാരിക്കുന്നത്  തങ്ങൾ ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാത്തതു കൊണ്ടാണെന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. ഒരു രാഷ്ടീയെ പാർട്ടിയുടേയോ കക്ഷിരാഷ്ട്രീയത്തിൻ്റെയോ പേരു പറയാതെ ദേവാലയത്തിനുള്ളിൽ നടത്തിയ ഒരു പ്രസംഗത്ത രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ട് പ്രതികരിച്ച ഇരിക്കൂർ എംഎൽഎ എത്രയും വേഗം തെറ്റ് തിരുത്താൻ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡൻ്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ സംസാരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം