കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചെമ്പേരി മേഖലാ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ സ്ക്വാഡിന്റെ രൂപീകരണവും കുടിയാന്മല ഫാത്തിമ മാതാ പരിഷ് ഹാളിൽ മേഖലാ ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: യുവാക്കളിലും കൗമാരക്കാരായ വിദ്യാർത്ഥികളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചെമ്പേരി മേഖലാ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ സ്ക്വാഡിന്റെ രൂപീകരണവും കുടിയാന്മല ഫാത്തിമ മാതാ പരിഷ് ഹാളിൽ മേഖലാ ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലഹരി വിൽപ്പനയും ഉപയോഗവും മൂലം യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഭവിക്കുന്ന ദുരന്തങ്ങൾ ലഹരി വിരുദ്ധ നിയമങ്ങൾ എന്നിവ സംബന്ധിച്ച ബോധവൽക്കരണത്തിന് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ കെ.രത്നാകരൻ, മയക്ക് മരുന്ന് ഉപയോഗം മൂലം സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് കരുവഞ്ചാൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ മെഡിക്കൽ വിഭാഗം മേധാവി ഡോ. എനീഡ് നെൽസൺ എന്നിവർ ക്ലാസ് നയിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ചെമ്പേരി മേഖല പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ, ഗ്ലോബൽ യൂത്ത് കോ ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ബിജു കാരിയ്ക്കൽ, ബിനു അഞ്ചാനി, ജെയ്സൺ മേക്കലാത്ത്, യുവജന പ്രതിനിധി ആൽബിൻ ജിജി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009