
മദ്യം,മയക്കുമരുന്ന്,രാസലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുക്തിശ്രീ, മദ്യ വിരുദ്ധ സമിതി മുതലായ സംഘടനകൾ ഈ കാലഘട്ടത്തിന്റെ ശബ്ദമായി മാറണമെന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ ഓർമപ്പെടുത്തി.
പയ്യാവൂർ: മദ്യം,മയക്കുമരുന്ന്,രാസലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുക്തിശ്രീ, മദ്യ വിരുദ്ധ സമിതി മുതലായ സംഘടനകൾ ഈ കാലഘട്ടത്തിൻ്റെ ശബ്ദമായി മാറണമെന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ ഓർമപ്പെടുത്തി. ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൻ നടന്ന മുക്തിശ്രീ, മദ്യവിരുദ്ധ സമിതി എന്നീ സംഘടനകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ സമിതി പ്രസിഡൻ്റ് ജോസ് ചിറ്റേട്ട് അധ്യക്ഷത വഹിച്ചു. രാസ ലഹരി ഉപയോഗത്തിനും മറ്റ് മയക്കുമരുന്നുകൾക്കും മദ്യത്തിനുമെതിരെ പോരാടാൻ വിവിധ പരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്തു. മുക്തിശ്രീ പ്രസിഡൻ്റ് ഷെൽസി കാവനാടിയിൽ മദ്യവിരുദ്ധ സമിതി, മുക്തിശ്രീ ആനിമേറ്റർ സിസ്റ്റർ തേജസ് ഡിഎസ്ടി, ലിസിയമ്മ ജോസഫ്, ബാബുക്കുട്ടി ജോർജ്, ഇ.ജെ മാത്യു, ജോൺ കാഞ്ഞിരിക്കാട്ടുതൊട്ടിയിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009