പയ്യാവൂർ ഇന്ദിരാഭവനിൽ നടന്ന കോൺഗ്രസ് നേതൃസംഗമം കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, മേൽ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, വാർഡ്, ബൂത്ത്തല പ്രസിഡൻ്റ്മാർ എന്നിവരുടെ നേതൃസംഗമം പയ്യാവൂർ ഇന്ദിരാഭവനിൽ നടന്നു. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് മുഖ്യപ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.പി.ഉണ്ണികൃഷ്ണൻ, ബേബി തോലാനി, ബെന്നി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ.ജെ.ജോസഫ്, സി.പി.ജോസ്, ജോയ് പുന്നശേരിമലയിൽ, ഫിലിപ്പ് പാത്തിയ്ക്കൽ, കെ.ടി.മൈക്കിൾ, ബേബി മുല്ലക്കരി, ടി.പി.അഷ്റഫ്, ജെയിംസ് തുരുത്തേൽ, ഷിംസ് തോമസ്, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതെയും അനുവദിച്ച ഫണ്ട് ട്രഷറിയിൽ പിടിച്ചു വച്ചും വികസന മുരടിപ്പ് സൃഷ്ടിക്കുന്ന ഇടത് സർക്കാരിന് എതിരെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ഏപ്രിൽ നാലിന് നടത്തുന്ന യുഡിഎഫ് രാപ്പകൽ സമരം വൻവിജയമാക്കി തീർക്കാൻ യോഗം തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009