സി.പി. ഐ പയ്യാവൂർ ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ആചാര്യ വിനോദ ഭാവയുടെ നേതൃത്വത്തിലുള്ള സർവോദയ മണ്ഡലത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി ഭൂരഹിതരായ പാവപ്പെട്ടവർക്ക് വീതിച്ച് നൽകണമെന്ന് സി.പി. ഐ പയ്യാവുർ ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപെട്ടു. സമ്മേളനത്തിൻ്റെ ഭാഗമായി മുതിർന്ന അംഗം കെ. ശ്രീനിവാസൻ പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം എം.സി. പത്മനാഭൻ മാസ്റ്റർ നഗറിൽ ( വൈ. എം.സി. എ ഹാൾ) യു.ജി ജയിംസിൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് ബഹുജന പ്രകടനവും കാനം രാജേന്ദ്രൻ നഗറിൽ ( ബസ് സ്റ്റാൻ്റ് ) പൊതു സമ്മേളനം സ്വാഗത സംഘം ചെയർമാൻ എ.കെ. രാജൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഡ്വ: എം.എസ് നിഷാദ് ഉദ്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ, അസി. സെക്രട്ടറി സി. രവീന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ. അഡ്വ: സി. രാജീവൻ, പയ്യൻ ഷൈജു, അഡ്വ. കെ.പി. സജീഷ്, ബിന്ദു സുനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ എ.കെ. രാജൻ ( സെക്രട്ടറി), ജ്യോബിഷ് സ്കറിയ ( അസി. സെക്രട്ടറി)
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009