സംസ്ഥാന മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതലത്തിലുള്ള ഇരു വിഭാഗങ്ങളുടെ സംയോജന സമ്മേളനം ഏപ്രിൽ രണ്ടിന് രാവിലെ 9.30 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: സംസ്ഥാന മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാതലത്തിലുള്ള ഇരു വിഭാഗങ്ങളുടെ സംയോജന സമ്മേളനം ഏപ്രിൽ രണ്ടിന് രാവിലെ 9.30 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടികൾക്ക് സംസ്ഥാന സെക്രട്ടറിയറ്റ് ഭാരവാഹികളായ ശശികല, ചന്ദ്രൻ, ഐ.സി.മേരി എന്നിവർ നേതൃത്വം നൽകും. സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മഹിളാവേദി പ്രസിഡൻ്റ് പ്രഫ.ഒ.ജെ.ചിന്നമ്മ സെക്രട്ടറി ഇ.പദ്മിനി, കോ-ഓർഡിനേറ്റർ ടി.എം.രവീന്ദ്രൻ എന്നീ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 2025-27 വർഷത്തിൽ ജില്ലയിൽ സംഘടനയെ നയിക്കേണ്ട ഭാരവാഹികളെ പ്രഖാപിക്കും. മഹിളാവേദി ജില്ലാ ഭാരവാഹികൾ, താലൂക്ക് ഭാരവാഹികൾ എന്നിവരേയും തെരഞ്ഞെടുത്ത് പ്രഖാപിക്കുന്നതോടൊപ്പം ഭാവി പരിപാടികൾക്കും രൂപം നൽകും. കണ്ണൂരിലെ ഇരു വിഭാഗത്തിലെയും സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കുമെന്ന് സംയോജനത്തിന് നേതൃത്വം നൽകുന്ന ടി.എം.രവീന്ദ്രൻ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009