പൈസക്കരി സെന്റ് മേരിസ് യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി മാതൃകയായി.
പയ്യാവൂർ: പൈസക്കരി സെന്റ് മേരിസ് യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി മാതൃകയായി. മനുഷ്യരെ പോലെ മറ്റ് ജീവികൾക്കും ഏറ്റവും അത്യാവശ്യമാണ് ദാഹജലം എന്ന തിരിച്ചറിവോടെ പ്രകൃതിയുടെ ഭാഗമായ പക്ഷികൾക്കായി സ്കൂൾ പരിസരത്തെ മരങ്ങളിൽ തൂക്കിയ നിരവധി മൺചട്ടികളിലാണ് വെള്ളം നിറച്ചിട്ടുള്ളത്. വിദ്യാർത്ഥികളോടൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ബിജു ജേക്കബ്, റോഷ്നി ആന്റണി, ബേബി ട്വിങ്കിൾ ടോം എന്നിവരും നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009