കത്തോലിക്ക കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ തലശേരി അതിരൂപതയിലെ 210 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനം ഇന്നാരംഭിക്കും. അതിരൂപതയിലെ ഓരോ യൂണിറ്റുകളിലും പ്രതിജ്ഞ, സദസുകൾ, യോഗങ്ങൾ എന്നിവ നടത്തും.
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ തലശേരി അതിരൂപതയിലെ 210 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനം ഇന്നാരംഭിക്കും. അതിരൂപതയിലെ ഓരോ യൂണിറ്റുകളിലും പ്രതിജ്ഞ, സദസുകൾ, യോഗങ്ങൾ എന്നിവ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ടൗണുകളിലും പ്രധാന ജംഗ്ഷനുകളിലും തെരുവ് നാടകം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കും. പ്രത്യേകം രൂപീകരിക്കുന്ന കർമസേനകളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. അനുദിനം വർദ്ധിച്ചു വരുന്ന ലഹരിയുടെ മഹാവിപത്തിനെ ഏത് വിധേനയും നമ്മുടെ നാട്ടിൽ നിന്ന് ഒഴിവാക്കാൻ കത്തോലിക്ക കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് തലശേരി അതിരൂപത നേതാക്കളായ റവ.ഡോ.ഫിലിപ്പ് കവിയിൽ, ഫിലിപ്പ് വെളിയത്ത്, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അതിരൂപതാതല ഉദ്ഘാടനം നാളെ രാവിലെ 9 ന് ഉളിക്കൽ ഉണ്ണിമിശിഹ പള്ളിയങ്കണത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ നിർവഹിക്കും. ചെറുപുഴ, തോമാപുരം മേഖലകളിൽ അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ചെമ്പേരി മേഖലയിൽ ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ശ്രീകണ്ഠപുരത്ത് സുരേഷ് ജോർജ്, ചെമ്പന്തൊട്ടിയിൽ ഷിനോ പാറയ്ക്കൽ, ആലക്കോട് ടോമി കണയങ്കൽ, പൈസക്കരിയിൽ വർഗീസ് പള്ളിച്ചിറ, കണ്ണൂരിൽ ഐസി മേരി, പയ്യന്നൂരിൽ ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, എടൂരിൽ ബെന്നിച്ചൻ മഠത്തിനകം, കുന്നോത്ത് ഷീജ കാറുകുളം, പേരാവൂരിൽ ജോർജ് കാനാട്ട്, മേരിഗിരിയിൽ ജെയിംസ് ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009