ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

മാർച്ച് 30 ന് കേരളം മാലിന്യമുക്ത നവകേരളമായി മാറ്റപ്പെടുന്നതിന്റെ ഭാഗമായി പയ്യാവൂർ ഗ്രാമപഞ്ചായത്തും മാലിന്യമുക്ത നവ പയ്യാവൂർ ആയി പ്രഖ്യാപിച്ചു.

പരസ്യം

പയ്യാവൂർ: മാർച്ച് 30 ന് കേരളം മാലിന്യമുക്ത നവകേരളമായി മാറ്റപ്പെടുന്നതിന്റെ ഭാഗമായി പയ്യാവൂർ ഗ്രാമപഞ്ചായത്തും മാലിന്യമുക്ത നവ പയ്യാവൂർ ആയി പ്രഖ്യാപിച്ചു. പയ്യാവൂർ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.രത്നകുമാരി മാലിന്യമുക്ത പ്രഖ്യാപനം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ എസ്പിസി കേഡറ്റുകൾ ഉൾപ്പെടെ പങ്കെടുത്ത ലഹരി മുക്തി ബോധവൽക്കരണ റാലിയും നടത്തി. പയ്യാവൂർ പോലീസ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി റാലി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി കഴിഞ്ഞ നാല് വർഷങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ പുതുതായി എംസിഎഫ് നിർമിക്കുകയും സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു. ഒരു വാർഡിൽ രണ്ട് മിനി എംസിഎഫ് എന്ന സർക്കാർ ആഹ്വാനത്തിനുപരിയായി 120 മിനി എംസിഎഫും സ്ഥാപിച്ചു. 16 വാർഡുകളിലായി 29 ഹരിത കർമസേന അംഗങ്ങൾ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. 92 ശതമാനം ആളുകളും കൃത്യമായി യൂസർഫീ നൽകുന്നു. പഞ്ചായത്തിലെ 13 സ്കൂളുകൾ, 26 അങ്കണവാടികൾ, ഘടക സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, പൊതു ഇടങ്ങൾ, ടൗണുകൾ എല്ലാം തന്നെ ഹരിതമായി മുമ്പേതന്നെ പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ 192 കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി ആയി മാറി. കാഞ്ഞിരക്കൊല്ലി ടൂറിസം കേന്ദ്രം ഉൾപ്പെടെ സുശക്തമായ നിരീക്ഷണം നടത്തി പോരായ്മകൾ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ എന്നിവർ അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.മോഹനൻ, ആനീസ് നെട്ടനാനിയ്ക്കൽ,  സ്കൂൾ മാനേജർ ഫ.ബേബി കട്ടിയാങ്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ  ജെയിംസ് തുരുത്തേൽ, പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ ശുചിത്വ  അവലോകനം നടത്തി. കെ.ടി.അനിൽകുമാർ ജിൽസൺ കണികത്തോട്ടം, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, പ്രഭാവതി മോഹൻ, രജനി സുന്ദരൻ, വിഇഒ ഷെഫീഖ്, പഞ്ചായത്ത് സെക്രട്ടറി  ഇ.വി.ബിജു, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസ്  എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം