ശ്രീകണ്ഠാപുരം വാർത്തകൾ

മയ്യിലിൽ കുറുനരി വയോധികയുടെ ചുണ്ടു വിരല്‍ കടിച്ചു മുറിച്ചു

മയ്യില്‍ ഇരുവാപ്പുഴ നബ്രത്തെ കാരക്കണ്ടി യശോദ (77) യെയാണ് കുറുനരി ആക്രമിച്ചത്.

പരസ്യം

മയ്യിൽ : വീടിന്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയുടെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു. മയ്യില്‍ ഇരുവാപ്പുഴ നബ്രത്തെ കാരക്കണ്ടി യശോദ (77) യെയാണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരല്‍ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയില്‍ അരമണിക്കൂർനേരം കുടുക്കിപ്പിടിച്ച്‌ നില്‍ക്കുകയായിരുന്നു വയോധിക ഇതിനാലാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടത്. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. മയ്യില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരല്‍ പ്ലാസ്റ്റിക് സർജറി നടത്തി തുന്നി ചേർക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുറ്റ്യാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയല്‍ എന്നിവിടങ്ങളിലെ വളർത്തുമൃഗങ്ങളെ കുറുനരി ആക്രമിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം