ശ്രീകണ്ഠാപുരം വാർത്തകൾ

‘എമ്മാവൂസ് മീറ്റ് ‘ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.

പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മേഖലാതല ‘എമ്മാവൂസ് മീറ്റ് ‘ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ:പൈസക്കരി മേഖലയിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും ഏകദിന ശില്പശാല ‘എമ്മാവൂസ് മീറ്റ് ‘ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ സ്നേഹത്തിൽ സ്വയം ജ്വലിച്ച് എമ്മാവൂസ് അനുഭവം സ്വന്തമാക്കി സമുദായത്തിനും സമൂഹത്തിനും വേണ്ടി ജാഗ്രതയും കരുതലും ഉള്ളവരായി പ്രവർത്തിക്കേണ്ടവരാണ് ക്രൈസ്തവ നേതൃത്വം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ലഹരി മരുന്നുകളും മദ്യവും ഇന്നത്തെ യുവതലമുറയെ പൂർവാധികം വ്യാപകമായി പിടികൂടിയിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കണമെന്നും സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിക്കേണ്ട കുടുംബങ്ങളിൽ നിന്നുതന്നെ അതിനെതിരെ  ജാഗ്രതയോടെ പ്രതിരോധം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ആമുഖ പ്രഭാഷണം നടത്തി. അതിരൂപത വൈസ് ചാൻസലർ ഫാ.സുബിൻ റാത്തപ്പള്ളി, അതിരൂപത കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ്  ഡോ.എം.ജെ.മാത്യു എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച ക്ലാസുകൾ നയിച്ചു. ഫൊറോന കോ ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ, ഫാ.തോമസ് കൊട്ടുകാപ്പിള്ളി, ഫാ.ജയ്സൺ വാഴകാട്ട്, ബേബി നെട്ടനാനിയ്ക്കൽ, സെബാസ്റ്റ്യൻ പൈമ്പള്ളിൽ, ബേബി അയ്യങ്കാന, ബെന്നി പൂവന്നിക്കുന്നേൽ, ബിജു പടുപുര, സെബാസ്റ്റ്യൻ ചാമോലിക്കൽ എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം