ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി നിർമല സ്കൂളിൽ പത്താം ക്ലാസുകാർക്ക്  പൂർവ്വ വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി

അരനൂറ്റാണ്ട് മുമ്പ് ചെമ്പേരി നിർമല ഹൈസ്കൂളിൽ സഹപാഠികളായിരുന്നവരുടെ കൂട്ടായ്മ ‘തിരികെ’ ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ മോൺ.മാത്യു എം.ചാലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ എബി എൻ.ജോസഫ് വരച്ച മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്കൂളിനു കൈമാറുന്നു. 

പരസ്യം

ചെമ്പേരി: അരനൂറ്റാണ്ട് മുമ്പ് ചെമ്പേരി നിർമല ഹൈസ്കൂളിൽ 1975 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളായിരുന്നവരുടെ കൂട്ടായ്മ ‘തിരികെ’  ഒത്തുചേർന്ന് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി. വിദ്യാർത്ഥികൾക്ക് മധുരം നൽകി ലഹരിക്കെതിരെ പ്രതിജ്ഞയും ചൊല്ലി. ‘ഗാന്ധിസമാകട്ടെ പുതിയ തലമുറയുടെ ലഹരി’ എന്ന സന്ദേശമാണ് പഴയ സഹപാഠികൾ പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് നൽകിയത്. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ എബി എൻ.ജോസഫ്  വരച്ച ഗാന്ധിജിയുടെ മനോഹരമായ ചിത്രവും സ്കൂളിന് കെെമാറി.  ചെമ്പേരി നിർമല സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ഡി.സജീവ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.ജെ. ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സാനിയ അനു സാബു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിനോദ് അഗസ്റ്റിൻ, സിബി കുഴിവേലിപ്പുറം,ഡി.പി.ജോസ് , ദേവസ്യ ആന്റണി ഇടിമണ്ണിയ്ക്കൽ, ബേബി ജേക്കബ് വാഴക്കാമല, എബ്രാഹം മാത്യു, ചെമ്പേരി നിർമല ആഗോള കൂട്ടായ്മയുടെ മിഡിൽ ഈസ്റ്റ്‌ കോഓർഡിനേറ്റർ പയസ് ചാലിൽ എന്നിവർ സംസാരിച്ചു.മോൺ.മാത്യു എം.ചാലിൽ ഫൗണ്ടേഷൻ സ്കൂളിന് സമ്മാനിക്കുന്ന ഗാന്ധിജിയുടെ ചിത്രവും, ‘ചാലിലച്ചൻ മലബാറിന്റെ കർമയോഗി’ എന്ന പുസ്തകവും  മോൺ.മാത്യു എം. ചാലിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് പയസ് ചാലിൽ സ്കൂളിന് കൈമാറി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ   

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം