ശ്രീകണ്ഠാപുരം വാർത്തകൾ

അങ്കണവായനശാല ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും വായനശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി വണ്ണായിക്കടവ് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവായനശാല പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ :ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും വായനശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി വണ്ണായിക്കടവ് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവായനശാല പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.വായന ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ കൂടുതൽ സമയവും ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരായി മാറിയ വീട്ടമ്മമാരെ വായനയിലേക്ക് ആകർഷിക്കുന്നതിലൂടെ പുതിയ സംസ്കാരത്തെയും സമൂഹത്തേയും സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അങ്കണവായനശാലകൾ ആരംഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ പറഞ്ഞു. വണ്ണായിക്കടവ് അങ്കണവാടിയിൽ  ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ അങ്കണവാടി വെൽഫെയർ കമ്മിറ്റി മെംബർ ബിനു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. അങ്കണവാടി അധ്യാപിക കമലാക്ഷി, ചാക്കോ കാരിത്തുരുത്തേൽ, പി.സി.ജയിംസ്, ഡെന്നീസ് ഓലിയ്ക്കൽ, ജിസ്ന സനോജ് എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം