ശ്രീകണ്ഠാപുരം വാർത്തകൾ

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ജില്ലാതല മഹാസംഗമം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ വച്ച് നടന്നു.

യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ജില്ലാതല മഹാസംഗമവും, ക്ലബ്ബ് മെമ്പർമാർക്കായുള്ള പരിശീലനവും, ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു

പരസ്യം

ജില്ലയിലുള്ള 23 ക്ലബ്ബിലെ മെമ്പർമാർക്കായുള്ള പരിശീലന പരിപാടിയും, ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഈ സംഗമത്തിൽ വച്ച് നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സബ് കോടതിയിലെ ജഡ്ജ് എം സി ബിജു നിർവഹിച്ചു. ഇന്റർനാഷണൽ പ്രസീഡിയം മെമ്പറും കണ്ണൂർ ചൈമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ ടി കെ രമേഷ് കുമാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി സ്വാഗതവും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. അന്തർദേശീയ പരിശീലകനായ കെ ജയപാലൻ എങ്ങനെ ഒരു നല്ല നേതാവാകാം എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു. യങ്ങ് മൈൻഡ്സ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി ക്ലാസ് നയിച്ചു. നേതൃത്വത്തിന്റെ ഉത്തരവാദിത്വവും കടമയും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യ ഏറിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ ക്ലാസ്സ് എടുത്തു. എങ്ങനെ നല്ല രൂപത്തിൽ ഒരു ക്ലബ്ബ് മീറ്റിംഗ് സംഘടിപ്പിക്കാം എന്ന വിഷയത്തെ സംബന്ധിച്ച് റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ ക്ലാസ് നയിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും, ക്ലബ്ബിന്റെ ആധികാരിക രേഖകൾ എങ്ങനെ സൂക്ഷിക്കണം എന്നും ബിജു ഫ്രാൻസിസ് ക്ലാസ് നയിച്ചു ക്ലബ്ബ് മെമ്പർമാരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ ഏറ്റവും കൂടുതൽ മെമ്പർമാരെ പങ്കെടുപ്പിച്ച ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബിനുള്ള ഉപഹാരം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നൽകി.സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ സ്വാഗതവും, ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം