വായന മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വലിയ പ്രകിയയാണെന്നും അതുവഴി ഓരോ വ്യക്തിയും സമൂഹവും നവീകരിക്കപ്പെടുമെന്നും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന
ശ്രീകണ്ഠപുരം : കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്തിൽ നടപ്പിലാക്കുന്ന വായനാവസന്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങളായി ഗ്രാമോദ്ധാരണഗ്രന്ഥാലയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ എ പ്ലസ്, എ, ബി, സി ലൈബ്രറികളികളിൽ നിന്നും വായനക്കാവശ്യമായ പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന വിപുലമായ പദ്ധതിയാണ് വായനാവസന്തം എന്ന പേരിൽ നടപ്പിലാക്കുന്നത്. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ വിജയൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ നിർവ്വാഹകസമിതി അംഗം പി ജനാർദ്ദനൻ പുസ്തക വിതരണം നടത്തി. വാർഡ് മെമ്പർ ആഷിഖ് ചെങ്ങളായി, താലൂക്ക് പ്രസിഡണ്ട് ടി വി ജയകൃഷ്ണൻ, സെക്രട്ടറി വി സി അരവിന്ദാക്ഷൻ, ജോ.സെക്രട്ടറി ഇ കെ അജിത്കുമാർ, കെ പി അബ്ദുള്ളക്കുട്ടി മാസ്റ്റർ, കെ ദിവാകരൻ, കെ പി അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ എം പി മുഹമ്മദ്കുഞ്ഞിമാസ്റ്റർ, എ അജയൻ എന്നിവരെ ആദരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009