ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിക്കെതിരെ കൈകൾ കോർത്ത് മേരിഗിരി സ്കൂൾ 

സമീപ കാലത്ത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക തിന്മയായി മാറിയ ലഹരി എന്ന വിപത്തിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി  സ്കൂളിൽ വിദ്യാർത്ഥികൾ ഒന്നടങ്കം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

പരസ്യം

പൊടിക്കളം: സമീപ കാലത്ത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക തിന്മയായി മാറിയ ലഹരി എന്ന വിപത്തിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി  സ്കൂളിൽ വിദ്യാർത്ഥികൾ ഒന്നടങ്കം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ജൂണിയർ ലീഡർ ശിവാംസിക മിത്ര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഓരോ വ്യക്തിയും അവനവനിൽ തന്നെ വിശ്വാസം അർപ്പിക്കണമെന്നും അങ്ങനെയുള്ളവർക്ക് ലഹരി പോലുള്ള അടിമത്വത്തെ അതിജീവിച്ച് ജീവിതത്തിൽ കരുത്താർജിക്കാൻ സാധിക്കുമെന്നും സ്വയം സമർപ്പിത  ജീവിതത്തിലൂടെ പുതുതലമുറയ്ക്ക് കാതലായ കാര്യങ്ങൾ ചെയ്യുവാനുണ്ടെന്നും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിജി ജോസ് അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്‌കറിയ സിഎസ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ പി.പി.പ്രദ്യുമ്നൻ, വിൻസെൻ്റ് ഫിലിപ്പ്, അക്കാദമിക് സെക്രട്ടറി പി.റിനി എന്നിവർ പ്രസംഗിച്ചു.  ജെആർസി സ്കൂൾ കൗൺസിലർ മായ ഇ. ദിവാകരൻ, അധ്യാപകരായ പി.രമേശൻ, എം.ജെ.ബിന്ദു എന്നിവർ നേതൃത്വം നൽകി. ജൂനിയർ റെഡ്ക്രോസിൻ്റെ (ജെആർസി) ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം