കണ്ണൂർ ആത്മ, പയ്യാവൂർ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ 8, 9, വാർഡുകളിൽ ഉൾപ്പെടുന്ന വാതിൽമട കോളനിയിലെ മുപ്പത് കർഷകർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകി.
പയ്യാവൂർ: കണ്ണൂർ ആത്മ, പയ്യാവൂർ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ 8, 9, വാർഡുകളിൽ ഉൾപ്പെടുന്ന വാതിൽമട കോളനിയിലെ മുപ്പത് കർഷകർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകി. കണ്ണൂർ ജില്ലയിൽ ടിഎസ്പി ഫണ്ട് ഉപയോഗിച്ച് കൃഷി വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് മികച്ച പ്രതികരണമാണ് കർഷകരിൽ നിന്ന് ലഭിച്ചത്. കർഷകർക്ക് കൂൺ വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.വാതിൽമട കോളനിയിൽ നടന്ന പരിശീലന പരിപാടി വാർഡ് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സിജി തോമസ് അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ എ.വി.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഫാം ഫ്രഷ് മഷ്റും ഉടമയും വനിതാ സംരഭകയുമായ ചിത്രലേഖ വേങ്ങാട് കർഷകർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകി. വാസു പി.രാജൻ, എസ്ടി പ്രമോട്ടർ ഇ.ഒ.അനിത, ആത്മ ഫീൽഡ് സ്റ്റാഫ് സീനത്ത്, കൃഷി അസിസ്റ്റൻ്റ് പി.അജീഷ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009