ശ്രീകണ്ഠാപുരം വാർത്തകൾ

ലഹരിക്കെതിരെ പോലീസും എക്സൈസും സംയുക്ത പ്രവർത്തനം നടത്തണം ; വൈസ്മെൻ ക്ലബ്

ലഹരിക്കെതിരെ പോലീസിൻ്റെയും എക്സൈസിൻ്റയും സംയുക്ത പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബ് ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാകുന്നതായി വളരെ മുമ്പേ തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനൊരു കുറവുമില്ലാതെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസിൻ്റെയും എക്സൈസിൻ്റയും സംയുക്ത പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബ് ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. ശ്രീകണ്ഠപുരം ടൗണിനോട് ചേർന്ന് തന്നെയുള്ള പുഴയോരം ഭിത്തി കെട്ടി ടൈൽസ് പതിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും നാലു മണി കഴിഞ്ഞാൽ ശ്രീകണ്ഠപുരം ടൗണിനെ കൈയൊഴിയുകയാണ് ജനങ്ങൾ. പുഴയോരം ദൃശ്യമനോഹരമായെങ്കിലും കുട്ടികളും കുടുംബാഗങ്ങളും ഇവിടേക്ക് കടക്കാതെ ഒഴിഞ്ഞു നിൽക്കാനാണ് ശ്രമിക്കുന്നത്. നഗരത്തിലും പുഴയാേരങ്ങളിൽ പല ഭാഗത്തും അന്യ സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളും അവർക്കിടയിൽ  തദ്ദേശ വാസികളും കൂട്ടം കൂടി നടക്കുന്നു. ടൗണിലും ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ചും ലഹരിവിൽപ്പന സജീവമാണെന്ന് നാട്ടുകാരും പറയുന്നു. ഇതിന് ശാശ്വതമായ തടയിടാൻ പോലീസിന്റേയും എക്സൈസിന്റേയും സ്ഥിരം സാന്നിദ്ധ്യം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. വൈകുന്നേരങ്ങളിൽ ടൗണിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മഫ്ടി പോലീസിനെ നിയോഗിച്ചാൽ ഒരു പരിധി വരെ ലഹരി വ്യാപനം നിയന്ത്രിക്കാനാകുമെന്ന് വൈസ്മെൻ ക്ലബ് ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു  ക്ലബ് പ്രസിഡന്റ് ജോൺസൺ ടി സഖറിയാസ് തുടിയൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. റെജി നെല്ലൻകുഴി, മെവിൻ വിൻസെന്റ്, യു.കെ.ഭാനു, സി.എഫ്.രാജു, മാത്യു വർഗീസ്, റെജി കാര്യാങ്കൽ, ജോർജ് പി. അഗസ്റ്റിൻ, എ.വി.മനീഷ്, വിപിൻ വിൻസെന്റ് എന്നിവർ സംസാരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം