ശ്രീകണ്ഠാപുരം വാർത്തകൾ

കൗമാരക്കാരായ വിദ്യാർഥിനി വിദ്യാർത്ഥികൾക്കുള്ളഏകദിന കൗൺസിലിങ് ക്യാമ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കൗമാരക്കാരായ വിദ്യാർഥിനി വിദ്യാർത്ഥികൾക്കുള്ളഏകദിന കൗൺസിലിങ് ക്യാമ്പും മോട്ടിവേഷൻ ക്ലാസും നഗരസഭ ചെയർ പേഴ്സൺ ഡോ കെ.വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെയും ശ്രീകണ്ഠപുരം കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്സ് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിയ ഇൻഡ്രൊസ്പെക്ഷൻ 2025 ഏക ദിന കൗൺസിലിങ് ക്യാമ്പും മോട്ടിവേഷൻ ക്ലാസും നഗരസഭ ചെയർ പേഴ്സൺ ഡോ കെ.വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പാൾ റീന സെബാസ്റ്റ്യൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് വിഭാഗം മേധാവി സുനിത സ്വാഗത ഭാഷണം നടത്തി. കുടുംബശ്രീ ചെയർ പേഴ്സൺ ഓമന എ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏറ്റവും മികച്ച ജെൻഡർ ക്ലബ്ബിനുള്ള ജില്ലാ മിഷന്റെ ഉപഹാരം ഡോ കെ വി ഫിലോമിന ടീച്ചറിൽ നിന്നും കോളേജ് പ്രിൻസിപ്പാൾ റീന സെബാസ്റ്റ്യൻ ഏറ്റുവാങ്ങി . പ്രമുഖ സൈക്കോളജിസ്റ്റ് നിഖിൽ എം എടവന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. ക്ലാസിനു ശേഷം സ്നേഹിത കൗൺസിലേഴ്സ് റീന, ഷിബില കമ്മ്യൂണിറ്റി കൗൺസിലേഴ്സ് സുസ്മിത, ട്രീസ എന്നിവരുടെ നേതൃത്ത്വത്തിൽ കൗൺസിലിങ്ങ് നടന്നു. സ്നേഹിത സർവ്വീസ് പ്രൊവൈഡർ ഭവിത, കമ്മ്യൂണിറ്റി കൗൺസിലർ ഭവിത എന്നിവർ ഏകദിന കൗൺസിലിങ്ങ് ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റാഫ് കോർഡിനേറ്റർ പുണ്യ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം