ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടിയിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ആധുനിക സജീകരണങ്ങളോടെയുള്ള ബാസ്കറ്റ്ബോൾ കോർട്ട് തലശേരി അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സഹകരണത്തോടെ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ആധുനിക സജീകരണങ്ങളോടെയുള്ള ബാസ്കറ്റ്ബോൾ കോർട്ട് തലശേരി അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. കാലങ്ങളായി സംസ്ഥാന, ദേശിയ, അന്തർദേശിയ ടീമുകളിൽ തിളങ്ങിയ നിരവധി താരങ്ങൾക്ക് മികച്ച തുടക്കം നൽകിയ ചന്ദനക്കാംപാറയോടൊപ്പം പുതിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് ചെമ്പന്തൊട്ടിയും. അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ ആശീർവാദ കർമം നിർവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന മുഖ്യ പ്രഭാഷണം നടത്തി. നേരത്തെ ബാസ്കറ്റ്ബോൾ കോർട്ടിന്റെ ശിലാഫലകം ഫാ.മാത്യു ശാസ്താംപടവിൽ അനാഛാദനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാം, കെ.സി.ജോസഫ് കൊന്നയ്ക്കൽ, ലൗലി എം.പോൾ, സജി അടവിച്ചിറ, ഷീജ പുഴക്കര, രജിത്ത് എം.ജോർജ് എന്നിവർ പ്രസംഗിച്ചു. ബാസ്കറ്റ് ബോൾ പരിശീലകരായ സണ്ണി ജെയിംസ്, സോനു ജെയ്സൻ, ഒളിമ്പ്യൻ ജോർജ് സേവ്യർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന സൗഹൃദ മത്സരത്തിൽ ചന്ദനക്കംപാറ ചെറുപുഷ്പം ടീം തൃശൂർ സഹൃദയ കോളജ് ടീമിനെ 56 നെതിരെ 62 പോയിൻ്റുകൾ നേടി പരാജയപ്പെടുത്തി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം