ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സ്വാദിഖ് അവതരിപ്പിച്ചു

പരസ്യം

ഇരിട്ടി : ആറളം ഫാമിൽ കാട്ടാന പ്രതിരോധത്തിനായി സോളാർ വൈദ്യുതി വേലി നിർമ്മിക്കുന്നതിന് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തിയും സുസ്ഥിര വികസനം ലക്ഷ്യമിട്ടും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.28,67,99,620 രൂപ വരവും 27,81,73,234 രൂപ ചിലവും 86,26,386 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി.ഉൽപാദന മേഖലയിൽ വനിതകളുടെ ഗ്രൂപ്പ് സംരംഭങ്ങൾക്ക് പട്ടികജാതി വിഭാഗത്തിനും ജനറൽ വിഭാഗത്തിനും ഉൾപ്പെടെ തുക മകയിരുത്തി ആകെ 1.19 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് സേവന മേഖലയിൽ ഭവന പദ്ധതി ഉൾപ്പെടെയായി 13.87 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യ മേഖലയിൽ സ്വാന്തന പരിചരണത്തിന് 5.6 6 ലക്ഷവും, കണ്ണൂർ ഫൈറ്റ് ക്യാൻസർ പദ്ധതിക്കായി അരലക്ഷം രൂപയും കീഴ്പ്പള്ളി സി എച്ച് സിയുടെ വികസന പ്രവർത്തനത്തിനായി 31.54 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 61.2 ലക്ഷം രൂപ വകയിൽ എത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ റോഡുകളുടെ നിർമ്മാണം കുടിവെള്ള പദ്ധതികൾ ജലസേചന പദ്ധതികൾ എന്നിങ്ങനെ വിവിധ പ്രവർത്തികൾക്കായി 10.06 കാടി രൂപയും വകയിൽ എത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ മേഖലയിൽ അധി ദാരിദ്രവും നിർമാർജനവും സമ്പൂർണ്ണം പാർപ്പിട പദ്ധതിയും ഉൾപ്പെടെ ലക്ഷ്യമിട്ട് 1.12 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആറളം ഫാം ദിവസമേഖലയിൽ ആദിവാസി കുടുംബങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം തടയുന്നതിനായി സോളാർ വേലി നിർമ്മിക്കാൻ 20 ലക്ഷം രൂപയാണ് വകയിൽ എത്തിയിട്ടുള്ളത്. പട്ടികജാതി മേഖലയുടെ സാമൂഹ്യ ഉന്നമനത്തിന് പാർപ്പിടം മേഖലയ്ക്ക് ഊന്നൽ നൽകി 28.08 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിനത്തിൽ വിവിധ പദ്ധതികൾക്കായി 15 ലക്ഷം രൂപ വകയിരുത്തി. പി എം ജെ വി കെ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വനിതാ ഹോസ്റ്റൽ നിർമ്മാണത്തിന് ഒരുകോടി രൂപയും തില്ലങ്കേരി ഗവർമെന്റ് യുപി സ്കൂളിന് കളിസ്ഥലം 40 ലക്ഷം രൂപയും വകയിൽ എത്തിയിട്ടുണ്ട്.പിഎംഎവൈ ഭവന പദ്ധതിയിൽ 11.17 കോടി രൂപയാണ് 339 ഗുണഭോക്താക്കൾക്ക് ഘട്ടംഘട്ടമായി വീട് നിർമ്മാണത്തിനുള്ള പദ്ധതിയിലേക്ക് ഇക്കുറി നീക്കു വെച്ചിട്ടുള്ളത്. സമ്പൂർണ്ണ ശുചിത്വ മേഖലയിൽ തില്ലങ്കേരി പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനായി 15 ലക്ഷം രൂപ വകയിരുത്തി. അയ്യൻകുന്നിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ 10 ലക്ഷം രൂപയും സ്ത്രീകളുടെ സ്വയം തൊഴിൽ ഗ്രൂപ്പ് സംരംഭങ്ങൾക്ക് 20 ലക്ഷം രൂപയും വകയിൽ എത്തിയിട്ടുണ്ട്. ജീവിതമാണ് ലഹരി ലഹരി എല്ലാ ജീവിതം എന്ന പദ്ധതിക്ക് അരലക്ഷം രൂപയും വകയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്കിൽ 785525 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന വാർഷിക കർമ്മ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ കൃഷി മണ്ണ് ജലസംരക്ഷണം എന്നിങ്ങനെ 815 പ്രവർത്തികൾക്കായി 21.16 കോടി രൂപ ജീവനോപാധി സൃഷ്ടികൾ 162 പ്രവർത്തിക്കായി 19.01 കോടി രൂപ, ഗ്രാമീണ റോഡുകളുടെ നിർമ്മാണം 198 പ്രവർത്തികൾക്കായി 4.13 കോടി രൂപ ശുചിത്വ പദ്ധതികൾ 414 പ്രവർത്തികൾക്കായി 90.33 ലക്ഷം രൂപ ഉൾപ്പെടെ ഈ രംഗത്ത് 45.29 കോടി രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പി ശ്രീമതി,, പി കെ ശൈമ , പി രജനി, കെ വി മിനി, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി ഷിജു, എം രതീഷ്, ഷിജി നടുപ്പറമ്പിൽ,സെക്രട്ടറി പി പി മീരാഭായ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാനശ്ശേരി എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം