ശ്രീകണ്ഠാപുരം വാർത്തകൾ

പഠനോത്സവം സംഘടിപ്പിച്ചു 

പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാതല പഠനോത്സവം പരിക്കളം ശാരദ വിലാസം എയുപി സ്കൂളിൽ നടന്നു.

പരസ്യം

പയ്യാവൂർ: പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാതല പഠനോത്സവം പരിക്കളം ശാരദ വിലാസം എയുപി സ്കൂളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ കെ.ജി.ദിലീപ് അധ്യക്ഷത വഹിച്ചു..  ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ സംസ്‌കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബിപിസി എം.കെ.ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ദിശാദർശൻ ‘ടോക്ക് മാസ്റ്റർ’ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള എണ്ണൂറോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ ചാക്കോ പാലയ്ക്കലോടി പ്രകാശനം ചെയ്തു. ഉളിക്കൽ  പഞ്ചായത്ത്‌ മെംബർമാരായ കെ.രാമകൃഷ്ണൻ, ഷൈമ ഷാജു, സ്കൂൾ മുഖ്യാധ്യാപകൻ കെ.കെ.സുരേഷ് കുമാർ, പരിക്കളം എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്‌ പി.വി.ഉഷാദ്, പിടിഎ പ്രസിഡന്റ്‌ സി.കെ.ഷാജി, മാതൃ സംഘം പ്രസിഡന്റ്‌ പി.വി.രേഷ്മ, സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.എസ്.വിദ്യാറാണി, സ്റ്റാഫ് സെക്രട്ടറി എം.കെ.സ്വപ്ന, എസ്ആർജി കൺവീനർ കെ.എസ്.ഷിബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദൃശ്യവിഷ്കാരം, സ്കിറ്റ്, ഗണിത ഒപ്പന, സയൻസ്, കണക്ക് വിഷയങ്ങളിലെ വിവിധ പ്രദർശനങ്ങൾ ഉൾപ്പെടെ വിദ്യാർത്ഥികളുടെ ഒരു വർഷത്തെ പഠന നേട്ടങ്ങളും അവതരിപ്പിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം