പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും നടപ്പാക്കുന്ന പഠനോത്സവം ചാമക്കാൽ എസ്എൻ യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വാതിൽമട കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.
പയ്യാവൂർ: പൊതുവിദ്യാലയ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും നടപ്പാക്കുന്ന പഠനോത്സവം ചാമക്കാൽ എസ്എൻ യുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വാതിൽമട കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പ്രഭാവതി മോഹനൻ മുഖ്യാതിഥിയായിരുന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളുടെ മികവ് അവതരണം നടത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ പസിലുകൾ, മാതൃകകൾ, നൃത്താവിഷ്കാരം, പ്രദശർനം എന്നിവയും നടന്നു. സ്കൂൾ മുഖ്യാധ്യാപിക എം.ഷീജ, എ.കെ.ആശ, വിദ്യാർത്ഥി പ്രതിനിധി സ്നേഹ സന്തോഷ് എന്നിവർ പ്രസംഗിച്ചു. പി.സ്മിത, പി.എം.രശ്മി, പി.കെ.ഹോളി, ബ്രിജില കെ.രാജൻ, വാതിൽമട ഭൂദാൻ കോളനി പ്രസിഡൻ്റ് കുമാരൻ, എ.കെ.വിജേഷ്, സുരേന്ദ്രൻ ഇളയോടൻ എന്നിവർ നേതൃത്വം നൽകി. വാതിൽമട പ്രീസ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും പ്രദർശനം കാണാനെത്തിയിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009