കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന വായനാ വസന്തം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 22 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിൽ വച്ച് നടത്തും.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന വായനാ വസന്തം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 22 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിൽ വച്ച് നടത്തും. ജില്ലയിലെ എ പ്ലസ്, എ, ബി, സി ഗ്രേഡുകളിൽപ്പെട്ട ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ വായിക്കുവാൻ വീടുകളിലെത്തിക്കുന്ന വിപുലമായ പദ്ധതിയാണ് വായനാ വസന്തം. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി സി അരവിന്ദാക്ഷൻ അധ്യക്ഷം വഹിച്ചു. ജില്ലാക്കമ്മിറ്റി അംഗം പി ജനാർദ്ദനൻ പദ്ധതി വിശദീകരിച്ചു. കെ ദിവാകരൻ,കെ പി അബ്ദുള്ളക്കുട്ടി, കെ പി അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : വി പി മോഹനൻ (ചെയർമാൻ) വി സി അരവിന്ദാക്ഷൻ, കെ പി അബ്ദുള്ളക്കുട്ടി, ബീന ഷൈജു (വൈസ് ചെയർമാൻമാർ) കെ ദിവാകരൻ(ജനറൽ കൺവീനർ) ഇ കെ അജിത്കുമാർ, അനീഷ് കെ പി, എൻ കെ അബ്ദുൾ ലത്തീഫ്(ജോ. കൺവീനർമാർ).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009