നാളികേര ബോർഡിൻ്റെ എൽഒഡിപി പദ്ധതി മുഖേന ഉപ്പുപടന്ന ക്ലസ്റ്ററിൽ അനുവദിച്ച രണ്ടാം ഘട്ടം വളം വിതരണം ചമതച്ചാൽ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.പി.അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: നാളികേര ബോർഡിൻ്റെ എൽഒഡിപി പദ്ധതി മുഖേന ഉപ്പുപടന്ന ക്ലസ്റ്ററിൽ അനുവദിച്ച വളത്തിൻ്റെ രണ്ടാം ഘട്ടം വിതരണം ചമതച്ചാൽ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.പി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡൻ്റ് ടി.കെ.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ലൂക്കോസ് പൗവത്ത് ആമുഖ പ്രഭാഷണവും ചതച്ചാൽ സെൻ്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ.ജിബിൻ കുഴിവേലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കൊച്ചി കോക്കനട്ട് ഡവലപ്പ്മെൻ്റ് ബോർഡ് ചീഫ് ഡവലപ്പ്മെൻ്റ് ഓഫീസർ ഡോ.ബി.ഹനുമന്ത. ഗൗഡ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് പി.കുര്യൻ പദ്ധതി വിശദീകരിച്ചു. ഫാം മാനേജർ ബി.ചിന്നരാജ്, പയ്യാവൂർ പഞ്ചായത്ത് മെംബർ സിജി ഒഴാങ്കൽ, മുൻ മെംബർ ജോസഫ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.എം.രമേശൻ നാളികേരത്തിൻ്റെ വളപ്രയോഗരീതി സംബന്ധിച്ച ക്ലാസ് നയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009